തിരുവനന്തപുരം: കെഎസ്ഇബി. മധ്യപ്രദേശിൽ നിന്ന് പീക്ക് സമയത്ത് 200 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്നുണ്ട്. സ്വാപ്പ് വ്യവസ്ഥയിലാണ് ഈ വൈദ്യുതി ലഭിക്കുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. റിയൽ ടൈം മാർക്കറ്റിൽനിന്നും വൈദ്യുതി ലഭ്യമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്നും നാളെയും നിയന്ത്രണം ഒഴിവാക്കുന്നതെന്ന് കെഎസ്ഇബിയുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
വെള്ളിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം താരതമ്യേന ഉയർന്ന നിലയിലായിരുന്നു. അതേസമയം, പവർ എക്സ്ചേഞ്ചിൽനിന്നുള്ള വൈദ്യുതിയുടെ ലഭ്യത മെച്ചപ്പെട്ടിരുന്നു. ഊർജിതമായ ഇടപെടലിലൂടെ ആന്ധ്രാപ്രദേശിലെ എപിസിപിഡിസിഎല്ലിൽനിന്ന് 150 മുതൽ 300 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കിയതായും കെഎസ്ഇബി അറിയിച്ചു.
ഇതിന് പുറമെ, മധ്യപ്രദേശിൽനിന്നുള്ള സ്വാപ്പ് വ്യവസ്ഥ പ്രകാരം പീക്ക് സമയത്ത് 200 മെഗാവാട്ട് വൈദ്യുതിയും ലഭിച്ചു. വൈദ്യുതി ലഭ്യത മെച്ചപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണം ഒഴിവാക്കാൻ കഴിഞ്ഞതെന്ന് കെഎസ്ഇബി വ്യക്തമാക്കി.













