Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മണിപ്പൂരിൽ വീണ്ടും അക്രമം; രണ്ട് നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സേനാപതി: മണിപ്പൂരിലെ സേനാപതി ജില്ലയിൽ ശനിയാഴ്ചയുണ്ടായ അക്രമത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാങ്‌പോക്പി തഹസീലിലെ കലൻജാങിലാണ് സംഭവം. ചൗവൈനാമേയി ഗ്രാമത്തിൽ നിന്നുള്ള റോക്കി മാവോ, ലായി ഷിറാഫി സ്വദേശിയായ കുമാർ പൗമായി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും നാഗാ വിഭാഗത്തിൽപ്പെട്ടവരാണ്.

നാഗാ സമുദായാംഗങ്ങളായ ആശിഹോ സാനി, അദാനി മാനിയോ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി സേനാപതി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അക്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാദേശിക വൃത്തങ്ങൾ ആരോപിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഇന്ത്യ-മ്യാൻമർ അതിർത്തിക്ക് സമീപമുള്ള കാംജോങ് ജില്ലയിൽ നാല് പേർ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് സേനാപതിയിലും അക്രമം ഉണ്ടായത്. കുക്കി സായുധ സംഘങ്ങളുമായുള്ള കരാർ റദ്ദാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് നാഗാ കൗൺസിൽ രംഗത്തുള്ള പശ്ചാത്തലത്തിലാണ് പുതിയ സംഭവം.

സംഭവത്തെ മണിപ്പൂർ മുഖ്യമന്ത്രി യുമ്‌നം ഖേംചന്ദ് സിങ് ശക്തമായി അപലപിച്ചു. നിരപരാധികൾക്ക് നേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ആക്രമണമാണിതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സംഭവം നടക്കുമ്പോൾ സമീപത്തെ മാവോ മേഖലയിൽ കോളേജ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix