Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണം; വാരണാസി തെരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തണമെന്ന് അജയ് റായ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആഗ്ര: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്. ഗ്യാനേഷ് കുമാർ അഴിമതിക്കാരനാണെന്ന് ആരോപിച്ച അജയ് റായ്, 2024ലെ വാരണാസി ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു.

ആഗ്രയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അജയ് റായ്. ബിജെപിയുടെ വിജയം ഉറപ്പാക്കാൻ ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഗ്യാനേഷ് കുമാറിന്റെ കാലയളവിൽ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ ഫലങ്ങളും റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും അജയ് റായ് ഉന്നയിച്ചു.

വോട്ടുകൾ ക്രമക്കേടിലൂടെ ഇല്ലാതാക്കിയാണ് ബിജെപി സർക്കാർ രൂപീകരിച്ചതെന്നും ഗ്യാനേഷ് കുമാർ ഇപ്പോഴും ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സഹായിക്കുകയാണെന്നും അജയ് റായ് ആരോപിച്ചു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരണാസിയിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിച്ച അജയ് റായ് 1,52,513 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് കമ്മീഷണർമാർ സുപ്രധാന തീരുമാനങ്ങളിൽ 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ടിനെ തുടർന്നാണ് നിലവിലെ വിവാദം ശക്തമായത്. 10 മാസത്തിനിടെ എസ്‌ഐആർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും രേഖാമൂലം എതിർപ്പ് അറിയിച്ചതായാണ് റിപ്പോർട്ട്.

അതേസമയം, കമ്മീഷനിലെ ചർച്ചകളിൽ വ്യത്യസ്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളും സ്വാഭാവികമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. കമ്മീഷന്റെ തീരുമാനങ്ങൾ നിയമപരമായ അധികാരവും നടപടിക്രമങ്ങളും പാലിച്ചാണ് കൈക്കൊണ്ടതെന്നും കമ്മീഷൻ വിശദീകരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix