പത്തനംതിട്ട: എം.സി റോഡിലുണ്ടായ വാഹനാപകടത്തിൽ 23കാരന് ദാരുണാന്ത്യം. മിനിബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഓടിച്ചിരുന്ന കൊട്ടാരക്കര കുളക്കട സ്വദേശി പ്രണവാണ് മരിച്ചത്. പന്തളം പാട്ടുപുരക്കാവ് ജംഗ്ഷനിൽ ശനിയാഴ്ച രാത്രി 12.30ഓടെയായിരുന്നു അപകടം.
അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിർദിശയിൽ എത്തിയ മിനിബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കിളിമാനൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്നു മിനിബസ്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടസമയത്ത് പ്രണവിന്റെ അമ്മയും കാറിലുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന പരിക്കേറ്റവരും ചികിത്സ തേടി.
പ്രണവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.




