Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മങ്കടയിൽ പെൻഷൻ തട്ടിയെടുത്തെന്ന പരാതി; CPIM ഏരിയ കമ്മിറ്റി അംഗത്തിനെ പുറത്താക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മങ്കടയിൽ വിധവാ പെൻഷൻ തട്ടിയെടുത്തെന്ന പരാതിയിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി നടപടി. മങ്കട ഏരിയ കമ്മിറ്റി അംഗമായ കെ ടി നൗഫലിനെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി.

പെരിന്തൽമണ്ണ അർബൻ ബാങ്ക് മൂർക്കനാട് ശാഖയിലെ ജീവനക്കാരനായിരുന്നു നൗഫൽ. പെൻഷൻ തുക ലഭിച്ചില്ലെന്ന പരാതിയെ തുടർന്ന് നൗഫലിനെ ബാങ്ക് ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

മൂർക്കനാട് സ്വദേശിയായ വീട്ടമ്മയുടെ വിധവാ പെൻഷൻ തട്ടിയെടുത്തെന്നായിരുന്നു നൗഫലിനെതിരായ പരാതി. വീട്ടമ്മ തന്നെയാണ് സംഭവത്തിൽ പൊലീസിനെ സമീപിച്ചത്.

2025 നവംബർ മുതൽ 2026 ഓഗസ്റ്റ് വരെയുള്ള പത്ത് മാസത്തെ പെൻഷൻ തുകയായ 20,000 രൂപ വ്യാജ ഒപ്പിട്ട് ബാങ്കിൽ നിന്ന് കൈപ്പറ്റിയെന്നാണ് പരാതിയിലെ ആരോപണം. സംഭവം വിവാദമായതോടെയാണ് സിപിഐഎം നൗഫലിനെതിരെ സംഘടനാ നടപടി സ്വീകരിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix