Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോടംതുരുത്തിൽ ധനകാര്യ സ്ഥാപനം കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കോടംതുരുത്തിൽ ധനകാര്യ സ്ഥാപനം കുത്തിത്തുറന്ന് ലാപ്ടോപ്പുകളും സിസിടിവി ക്യാമറയുടെ ഡിവിആറും ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. എറണാകുളം ഇളംകുന്നപ്പുഴ തെക്കൻ സ്വദേശി അനീഷ് പി.കെ. (37) ആണ് കുത്തിയതോട് പൊലീസിന്റെ പിടിയിലായത്.

സെപ്റ്റംബർ 23ന് പുലർച്ചെ ബൈക്കിലെത്തി ശ്രീ ധനലക്ഷ്മി എന്റർപ്രൈസസിൽ മോഷണം നടത്തിയ ശേഷം കടന്നുകളഞ്ഞ അനീഷിനെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് എറണാകുളത്തുനിന്നാണ് പൊലീസ് പിടികൂടിയത്.

മുളവുകാട്, തൃക്കാക്കര പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ അനീഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപിന്റെ നിർദേശപ്രകാരം ചേർത്തല ഡെപ്യൂട്ടി സൂപ്രണ്ട് മഞ്ജു ലാലിന്റെ മേൽനോട്ടത്തിൽ കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടർ ജിജിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ രാജീവ്, സന്തോഷ്കുമാർ, സി.പി.ഒമാരായ വിജേഷ്, അമൽരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix