Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പകർച്ചവ്യാധി പ്രതിരോധം ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ കോർഡിനേഷൻ കമ്മിറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പകർച്ചവ്യാധികളുടെ പ്രതിരോധ പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിൽ ശക്തമാക്കാൻ ജില്ലാ കളക്ടർമാരുടെ അധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പകർച്ചവ്യാധി അവലോകന യോഗത്തിലാണ് തീരുമാനം. തദ്ദേശവാർഡ് അടിസ്ഥാനത്തിൽ കൗൺസിലർമാർ, പഞ്ചായത്ത് അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി താഴെത്തട്ടിലും സമിതികൾ രൂപീകരിക്കാനും യോഗത്തിൽ നിർദ്ദേശം നൽകി.

ഡെങ്കിപ്പനിയുടെ ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി കൊതുക് നിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. ഇടവിട്ടുള്ള മഴയെ തുടർന്ന് വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായി ആഴ്ചയിലെ വിവിധ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാനും നിർദ്ദേശം നൽകി.

വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച തൊഴിലിടങ്ങളിലും ഞായറാഴ്ച വീടുകളിലും കൊതുകിന്റെ പ്രജനനത്തിന് സാധ്യതയുള്ള ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കണം. തദ്ദേശവകുപ്പ് മന്ത്രിയുമായി ആലോചിച്ച് ഇതിനായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

എപ്പിഡമിക് കലണ്ടർ പ്രകാരം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും പനിബാധിത മേഖലകളിലെ പനി ക്ലിനിക്കുകൾ കൂടുതൽ ശക്തിപ്പെടുത്താനും യോഗത്തിൽ നിർദ്ദേശിച്ചു. ആവശ്യമായ സ്ഥലങ്ങളിൽ പുതിയ പനി ക്ലിനിക്കുകൾ ആരംഭിക്കാനും തീരുമാനമായി.

ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും ജില്ലാ പ്രോഗ്രാം മാനേജർമാരുടെയും യോഗങ്ങൾ വിളിച്ചുചേർത്ത് താഴെത്തട്ടിലെ പ്രതിരോധ പ്രവർത്തനങ്ങൾ ദിവസേന വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫ്, ആരോഗ്യവകുപ്പ് ഹൈപവർ കമ്മിറ്റി ചെയർമാൻ ഡോ. എസ്. എസ്. ലാൽ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി, ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ, കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ സ്പെഷ്യൽ ഓഫീസർ ഡോ. എ. അൽത്താഫ്, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. റീത്ത, മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ് ആർ. തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix