Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് വിത്യ രാംരാജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നഗോയ: ഏഷ്യൻ ഗെയിംസിലെ 400 മീറ്റർ ഹർഡിൽസിൽ തന്റെ 42 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന് വെങ്കലം നേടിയ വിത്യ രാംരാജിനെ അഭിനന്ദിച്ച് മുൻ താരം പി.ടി. ഉഷ. റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണെന്നും തങ്ങൾ നിശ്ചയിച്ച പരിധികൾ മറികടന്ന് അടുത്ത തലമുറ മുന്നേറുന്നത് കാണുന്നതിനേക്കാൾ വലിയ അംഗീകാരം ഒരു കായികതാരത്തിന് ലഭിക്കാനില്ലെന്നും പി.ടി. ഉഷ പറഞ്ഞു.

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡ് പ്രകടനമാണ് വിത്യ കാഴ്ചവെച്ചത്. 1984ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ പി.ടി. ഉഷ കുറിച്ച 55.42 സെക്കൻഡിന്റെ റെക്കോർഡാണ് വിത്യ മറികടന്നത്. നാഗോയയിൽ നടന്ന ഏഷ്യൻ ഗെയിംസിന്റെ ഫൈനലിൽ 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വിത്യ വെങ്കലം നേടിയത്.

‘വിത്യ രാംരാജ് എന്റെ റെക്കോർഡ് തകർത്തത് അങ്ങേയറ്റം സവിശേഷമായ നിമിഷമാണ്. കായികതാരങ്ങൾ എന്ന നിലയിൽ സ്വയം വെല്ലുവിളിക്കാനും പരിധികൾ ഭേദിക്കാനും ഒടുവിൽ നമ്മൾ കണ്ടെത്തിയതിനേക്കാൾ മികച്ച അവസ്ഥയിൽ ഈ കായികരംഗത്തെ അടുത്ത തലമുറയ്ക്ക് കൈമാറാനുമാണ് നാം മത്സരിക്കുന്നത്. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു നാഴികക്കല്ലിനെ മറികടന്ന് ഒരു യുവതാരം മുന്നോട്ടുവരുമ്പോൾ അത് ആ താരത്തിന് മാത്രമല്ല, ആ കായികയിനത്തിന് തന്നെയും അഭിമാനമാണ്. ഒരു റെക്കോർഡിന്റെ ഏറ്റവും വലിയ നേട്ടം അത് എത്രകാലം നിലനിൽക്കുന്നു എന്നതല്ല, മറിച്ച് അതിനപ്പുറത്തേക്ക് പോകാൻ അടുത്ത താരത്തിന് അത് എങ്ങനെ പ്രചോദനമാകുന്നു എന്നതാണ്’ എന്നായിരുന്നു പി.ടി. ഉഷയുടെ പ്രതികരണം.

2023ലെ ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ തന്നെ വിത്യ പി.ടി. ഉഷയുടെ റെക്കോർഡിനൊപ്പമെത്തിയിരുന്നു. അന്ന് ഹീറ്റ്സിൽ 55.42 സെക്കൻഡിലാണ് വിത്യ ഫിനിഷ് ചെയ്തത്. ഇത്തവണ 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്ത് റെക്കോർഡ് സ്വന്തം പേരിലാക്കുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix