Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ മിത്തൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്നൗ: ഉത്തർപ്രദേശിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ മിത്തൽ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചു. സിവിൽ സർവീസിൽനിന്ന് രാജിവെച്ചതിന് പിന്നാലെയാണ് ഇനി രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുമെന്ന് ദിവ്യ മിത്തൽ വ്യക്തമാക്കിയത്. എന്നാൽ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ ഭാഗമായാകില്ല പ്രവർത്തിക്കുകയെന്നും അവർ വ്യക്തമാക്കി.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥയുടെ രാഷ്ട്രീയപ്രവേശനം. ഉത്തർപ്രദേശ് കേഡറിലെ 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന ദിവ്യ മിത്തൽ 13 വർഷത്തെ സേവനത്തിന് ശേഷമാണ് അടുത്തിടെ രാജിവെച്ചത്.

മിർസാപുർ, ദിയോറിയ തുടങ്ങിയ ജില്ലകളിൽ ജില്ലാ മജിസ്ട്രേറ്റായി ദിവ്യ മിത്തൽ പ്രവർത്തിച്ചിട്ടുണ്ട്. മിർസാപുരിൽ ജില്ലാ മജിസ്ട്രേറ്റായിരിക്കെ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയും ശ്രദ്ധ നേടിയിരുന്നു.

സിവിൽ സർവീസിൽനിന്ന് രാജിവെച്ചതിന് പിന്നാലെ ദിവ്യ മിത്തൽ സജീവ രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതിനിടെയാണ് ഏതെങ്കിലും പാർട്ടിയിൽ ചേരാതെ രാഷ്ട്രീയപ്രവർത്തനം നടത്തുമെന്ന് അവർ പ്രഖ്യാപിച്ചത്.

ഇനി ജനങ്ങൾക്കൊപ്പം ചേർന്നായിരിക്കും പ്രവർത്തിക്കുകയെന്നും ജനങ്ങളുടെ ശബ്ദമായി മാറുമെന്നും ദിവ്യ മിത്തൽ പറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും അവർക്ക് നീതി ഉറപ്പാക്കാൻ പ്രവർത്തിക്കുകയും ചെയ്യുമെന്നും അവർ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix