സുൽത്താൻ ബത്തേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിന് രണ്ട് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുൽപ്പള്ളി റെയിൻബോ നഗർ പറോട്ടിയിൽ വീട്ടിൽ പി.എ. സുജിത്ത് (44) നെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ.ആർ. സുനിൽകുമാർ ശിക്ഷിച്ചത്.
2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിക്ക് മുന്നിൽ സുജിത്ത് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്. അന്നത്തെ പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.എസ്. ജിതേഷ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ഓമന വർഗീസ് ഹാജരായി.



