Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുക്കുപണ്ടം നൽകി സ്വർണമോതിരം തട്ടിയെടുക്കാൻ ശ്രമം; 56കാരൻ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ജ്വല്ലറിയിൽ മുക്കുപണ്ടം നൽകി സ്വർണമോതിരം തട്ടിയെടുക്കാൻ ശ്രമിച്ചയാളെ കടയുടമയും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. കരമന തളിയൽ സ്വദേശി ബിജുകുമാർ (56) ആണ് പിടിയിലായത്.

കാട്ടാക്കടയിലെ കൃഷ്ണ ജ്വല്ലറിയിൽ ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. സ്വർണം വാങ്ങാനെന്ന വ്യാജേനയാണ് മുൻ കെഎസ്ആർടിസി ഡ്രൈവറായ ബിജുകുമാർ കടയിലെത്തിയത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കടയുടമ നിരീക്ഷിച്ചുവരികയായിരുന്നു.

കടയിലെ സ്വർണമോതിരങ്ങൾ നോക്കിയ ശേഷം ജീവനക്കാരൻ വില കണക്കാക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന ഗോൾഡ് കവറിങ് മോതിരം ഉപയോഗിച്ച് സ്വർണമോതിരം മാറ്റിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ചെറിയ തുകയുടെ കുറവുണ്ടെന്നും പിന്നീട് വാങ്ങാമെന്നും പറഞ്ഞ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു.

സംശയം തോന്നിയ കടയുടമ ഗ്ലാസ് ഡോർ അടച്ച് ഇയാളെ തടഞ്ഞു. തുടർന്ന് മോതിരത്തിന് പകരം വച്ചത് മുക്കുപണ്ടമാണെന്ന് കണ്ടെത്തി. ജീവനക്കാരും കടയുടമയും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞുവച്ച് കാട്ടാക്കട പൊലീസിന് കൈമാറി. കാട്ടാക്കട പൊലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ ബിജുകുമാറിനെ റിമാൻഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix