Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വൈദ്യുതി ലൈനിൽ തട്ടി; ആക്രി സാധനങ്ങളുമായി പോയ ലോറിക്ക് തീപിടിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കൈവേലിയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് ആക്രി സാധനങ്ങളുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു. ബുധനാഴ്ച പുലർച്ചെ ഒന്നോടെ കക്കട്ടിൽ ടൗണിന് സമീപമാണ് സംഭവം. കൈവേലി റോഡിൽ നിന്ന് കക്കട്ടിൽ ടൗണിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ വൈദ്യുതി ലൈനിൽ ലോറി തട്ടിയതിനെ തുടർന്നാണ് ആക്രി സാധനങ്ങളിലേക്ക് തീ പടർന്നതെന്നാണ് വിവരം.

തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ ഉടൻ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. തീപിടിത്തത്തിൽ ലോറി പൂർണമായും കത്തിനശിച്ചു.

തീപിടിച്ചതിന് പിന്നാലെ ലോറിയുടെ എയർ ടാങ്ക് പൊട്ടുകയും വാഹനം നിരങ്ങി നീങ്ങുകയും ചെയ്തത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. ലോറിയിൽനിന്ന് പൊട്ടിത്തെറിച്ച് റോഡിലേക്ക് വീണ വസ്തുവിൽനിന്ന് സമീപത്ത് ഹരിത കർമസേന ശേഖരിച്ചുവെച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും തീപിടിച്ചു.

നാദാപുരം അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ലൈജു ഐസക്കിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏകദേശം 30 മിനിറ്റിനുള്ളിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കി.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആദർശ് വി.കെ., സുദീപ് എസ്.ഡി., ശികിലേഷ് കെ.കെ., ലിനീഷ് മര്യാട്, രാകേഷ് പി.കെ., അഖിൽ എൻ.കെ., അഖിലേഷ്, ശ്രീരൂപ്, ഹോം ഗാർഡ് ഷിനു പി. എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix