Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ടല്ലൂർ പുതിയവിള തുളസീഭവനത്തിൽ പ്രഭാത് പി. നായർ (ശംഭു–27) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി എട്ടരയോടെ കായംകുളം–കാർത്തികപ്പള്ളി റോഡിൽ മുതുകുളം വെട്ടത്തുമുക്കിന് വടക്കുഭാഗത്തായിരുന്നു അപകടം. പ്രഭാത് ഓടിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽ നിന്നെത്തിയ സ്കൂട്ടർ ഇടിക്കുകയായിരുന്നു.

അപകടത്തിൽ തെറിച്ചുവീണ പ്രഭാതിന് തലയ്ക്കും വാരിയെല്ലിനും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മരണം സംഭവിച്ചത്. ആലപ്പുഴ ബീച്ചിൽ പ്രവർത്തിക്കുന്ന സ്കൈ സെയിൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

അപകടത്തിൽ പ്രഭാതിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാഫിക്കും സ്കൂട്ടർ യാത്രക്കാർക്കും പരിക്കേറ്റിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

പ്രഭാകരൻ നായരാണ് പ്രഭാതിന്റെ പിതാവ്. മാതാവ് വി. തുളസി. സഹോദരൻ പ്രഭുൽ പി. നായർ. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്കുശേഷം നടക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix