Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗുജറാത്തിൽനിന്ന് അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗാന്ധിനഗർ: അനധികൃത മാർഗത്തിലൂടെ അമേരിക്കയിലേക്ക് പോകാൻ ശ്രമിച്ച മൂന്ന് ഗുജറാത്ത് സ്വദേശികളെ എത്യോപ്യയിൽ കാണാതായതായി പരാതി. മെഹ്സാന സ്വദേശിയായ മംമ്ത ഛാവ്ഡ (30), ബന്ധുക്കളായ ഋത്വിക് ജൻസാരി (23), മയൂരി സൊളാങ്കി (27) എന്നിവരെയാണ് കാണാതായത്. ഇവരെ വിട്ടയക്കാൻ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി കുടുംബം പൊലീസിനെ അറിയിച്ചു.

അമേരിക്കയിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത ഗുജറാത്തിലെ ഏജന്റുമാർ വഴിയാണ് മൂവരും യാത്ര തിരിച്ചത്. ഒരാൾക്ക് 70 ലക്ഷം രൂപ വീതം നൽകിയെന്നാണ് കുടുംബം പറയുന്നത്. സെപ്റ്റംബർ 20ന് ഗുജറാത്തിൽനിന്ന് യാത്ര തിരിച്ച ഇവരെ ആദ്യം രാജസ്ഥാനിലെ ജയ്പുരിലേക്കും പിന്നീട് വിമാനമാർഗം അബുദാബിയിലേക്കും അവിടെനിന്ന് എത്യോപ്യയിലെ ആഡിസ് അബാബയിലേക്കും കൊണ്ടുപോയി.

സെപ്റ്റംബർ 22ന് മംമ്ത വീട്ടിലേക്ക് ഫോൺ വിളിച്ച് തങ്ങൾ കാനഡയിലെത്തിയതായി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇവർ കാനഡയിൽ എത്തിയിട്ടില്ലെന്നും എത്യോപ്യയിൽ തന്നെയാണെന്നും ഏജന്റുമാർ കുടുംബത്തെ അറിയിച്ചതോടെയാണ് വിവരം വ്യക്തമായത്.

എത്യോപ്യയിലെത്തിയതിന് പിന്നാലെ മൂവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായി. ഇതിനിടെയാണ് ഖാൻ എന്ന് പരിചയപ്പെടുത്തിയ ഒരാളിൽനിന്ന് കുടുംബത്തിന് ഫോൺ സന്ദേശം ലഭിച്ചത്. മൂവരെയും തട്ടിക്കൊണ്ടുപോയെന്നും മോചിപ്പിക്കാൻ ഒരു കോടി രൂപ നൽകണമെന്നുമായിരുന്നു ആവശ്യം.

സംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ട്രാവൽ ഏജന്റുമാരുടെ ഫോൺവിളി വിവരങ്ങളും മോചനദ്രവ്യം ആവശ്യപ്പെട്ട് വന്ന ഫോൺകോളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഏജന്റായ അൽപേഷ് പഞ്ചലിനെ ചോദ്യം ചെയ്തതോടെയാണ് മൂവരും കാനഡയിൽ എത്തിയിട്ടില്ലെന്നും എത്യോപ്യയിൽവെച്ചാണ് കാണാതായതെന്നും വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു.

എത്യോപ്യയിലെ സംഘത്തിന് നേരത്തെ 60 ലക്ഷം രൂപ നൽകിയിരുന്നുവെന്നും ഇതിന് പുറമെയാണ് ഒരു കോടി രൂപ ആവശ്യപ്പെട്ടതെന്നും അൽപേഷ് പഞ്ചൽ മൊഴി നൽകിയതായി കുടുംബം പറയുന്നു. കാണാതായ മൂന്നുപേരെ കണ്ടെത്താനുള്ള നടപടികൾ തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix