ന്യൂഡല്‍ഹി: 100 ശതമാനം എഥനോളില്‍ ഓടുന്ന ഫെ്‌ലക്‌സ് ഫ്യൂവല്‍ കാറുകള്‍ രണ്ട് മാസത്തിനകം നിരത്തിലെത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. മഹീന്ദ്ര, ടൊയോട്ട, സുസുക്കി, ഹ്യുണ്ടായി തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ ഇത്തരം ഫ്‌ലെക്‌സ്-ഫ്യുവല്‍ എന്‍ജിനുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും ഗഡ്കരി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന ഹിന്ദുസ്ഥാന്‍ ഓട്ടോ ലീഡര്‍ബോര്‍ഡ് അവാര്‍ഡ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മഹീന്ദ്ര, ടൊയോട്ട, സുസുക്കി, ഹ്യുണ്ടായി തുടങ്ങിയ കമ്പനികള്‍ അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഫ്‌ലെക്‌സ് എന്‍ജിനുകള്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം വാഹനങ്ങളില്‍ 100 ശതമാനം എഥനോളോ പെട്രോളോ ഉപയോഗിക്കാന്‍ കഴിയും,” ഗഡ്കരി പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ പെട്രോളില്‍ 20 ശതമാനം വരെ എഥനോള്‍ കലര്‍ത്തുന്ന E20 ഇന്ധനമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിന് അപ്പുറത്തേക്ക് എഥനോള്‍ ഉപയോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉയര്‍ന്ന എഥനോള്‍ മിശ്രിതം ഉപയോഗിക്കാന്‍ കഴിയുന്ന ഫ്‌ലെക്‌സ്-ഫ്യുവല്‍ വാഹനങ്ങള്‍ അവതരിപ്പിക്കുന്നത്.




