Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തെരുവുനായ പ്രശ്നത്തിന് സമഗ്ര പരിഹാരം; നടപടികൾ ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കുമെന്ന് മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തെരുവുനായ പ്രശ്നം രണ്ട് വർഷത്തിനകം പരിഹരിക്കാനാകുമെന്ന് മന്ത്രി കെ.എം. ഷാജി. ഇതിനായുള്ള സമഗ്ര നടപടികൾ ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ‘നിർമലം’ എന്ന പേരിൽ അഞ്ച് വർഷം നീളുന്ന ശുചിത്വ യജ്ഞത്തിനും തുടക്കമിടുമെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞദിവസം നടന്ന യുവമോർച്ച പ്രതിഷേധവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഉദ്യോഗസ്ഥർ ഒപ്പമുള്ളപ്പോൾ ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും പ്രത്യേക വെബ്സൈറ്റ് ആരംഭിക്കും. ജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുന്നതിനായി തദ്ദേശസ്ഥാപനങ്ങളിൽ ക്യുആർ കോഡുകളും സ്ഥാപിക്കും. ശുചിത്വ മിഷന്റെ ഏകോപനത്തിലാണ് ‘നിർമലം’ ശുചിത്വ യജ്ഞം നടപ്പാക്കുക.

മാലിന്യനിർമാർജന മേഖലയിൽ ജെൻസീ കണ്ടെത്തലുകൾ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. യജ്ഞത്തിന്റെ അവസാനഘട്ടത്തിൽ വിവിധതരം മാലിന്യസംസ്‌കരണ പ്ലാന്റുകൾ പൂർത്തിയാക്കും. മാലിന്യനിർമാർജനത്തിനായി പ്രത്യേക അതോറിറ്റിയും രൂപീകരിക്കും.

മാലിന്യപ്രശ്നം പൂർണമായി പരിഹരിക്കാനുള്ള പോരാട്ടമാണിതെന്നും കേരളത്തെ രാജ്യത്തിന് മാതൃകയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മാലിന്യസംസ്‌കരണ പ്ലാന്റുകൾക്കെതിരായ സമരങ്ങളെ മാതൃകാ പ്ലാന്റുകൾ സ്ഥാപിച്ചാണ് നേരിടേണ്ടത്. വടിയെടുത്ത് സമരങ്ങളെ നേരിടുകയല്ല വഴിയെന്നും മന്ത്രി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix