Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഫ്ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് ആക്രമണം; യുഎഇ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് ആക്രമണത്തിൽ യുഎഇ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ടതാണോ, മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ റിപ്പോർട്ട് ചെയ്തു.

യുഎഇ അറ്റോർണി ജനറൽ ഹമദ് സൈഫ് അൽ ഷംസിയുടെ നിർദേശപ്രകാരം ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി സഹകരിച്ചാണ് അന്വേഷണം നടക്കുന്നത്. യുഎഇയിൽ രജിസ്റ്റർ ചെയ്ത വിമാനമായതിനാൽ രാജ്യത്തിന്റെ നിയമപ്രകാരം വിമാനത്തിനുള്ളിൽ നടന്ന സംഭവത്തിൽ യുഎഇ അധികാരികൾക്ക് അന്വേഷണാധികാരമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അന്വേഷണം പൂർത്തിയാകുന്നതുവരെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും അൽ ഷംസി ആവശ്യപ്പെട്ടു.

സംഭവത്തിൽ ആരുടെയെങ്കിലും പങ്കാളിത്തമുണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ നിഗമനത്തിലെത്താൻ സമയമായിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ അന്വേഷണം നേരിടുന്ന സഹപൈലറ്റിനെ യുഎഇയിലേക്ക് മാറ്റിയേക്കുമെന്നും അന്വേഷണത്തിൽ ഇസ്രയേലും പങ്കാളിയായേക്കുമെന്നും നെതന്യാഹു പറഞ്ഞു.

വിമാനത്തിലുണ്ടായിരുന്ന ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കാൻ സഹായിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും കോക്ക്പിറ്റ് വാതിൽ തുറക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇതോടെ യാത്രക്കാരും ജീവനക്കാരും കോക്ക്പിറ്റിൽ പ്രവേശിച്ച് ആക്രമിയെ കീഴടക്കുകയായിരുന്നു. വിമാനം പിന്നീട് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. ഗുരുതരമായ ഭീഷണിക്കിടയിലും പരിക്കുകളെ അവഗണിച്ച് അദ്ദേഹം കാണിച്ച ധൈര്യവും മനോധൈര്യവും നിരവധി ജീവൻ രക്ഷിക്കാൻ സഹായിച്ചെന്ന് മോദി സമൂഹമാധ്യമത്തിൽ കുറിച്ചു.

തബൂക്കിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളും സംബന്ധിച്ച് യുഎഇ, സൗദി അധികൃതർ അന്വേഷണം തുടരുകയാണ്. അന്വേഷണഫലം പുറത്തുവരുന്നതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix