Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നിലമ്പൂരിൽ പ്രായപൂർത്തിയാകാത്തവർക്ക് സിഗരറ്റ് വിറ്റതായി പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിലമ്പൂർ: രാത്രി പട്രോളിങ്ങിനിടെ സിഗരറ്റ് വലിച്ചുനിന്ന മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്തതോടെ പ്രായപൂർത്തിയാകാത്തവർക്ക് സിഗരറ്റ് വിറ്റ സംഭവം പുറത്തായി. നിലമ്പൂർ ടൗണിൽ പുലർച്ചെ 1.40ഓടെയാണ് പൊലീസ് പരിശോധന നടത്തിയത്.

മിൽമ സ്ഥാപനത്തിന് സമീപം സിഗരറ്റ് വലിച്ചുനിന്ന മൂന്ന് പേരെയാണ് പൊലീസ് സംശയത്തെ തുടർന്ന് ചോദ്യം ചെയ്തത്. രേഖകൾ പരിശോധിച്ചപ്പോൾ രണ്ടുപേർക്ക് 17 വയസും ഒരാൾക്ക് 18 വയസുമാണെന്ന് കണ്ടെത്തി. സിഗരറ്റ് സമീപത്തെ കടയിൽ നിന്നാണ് വാങ്ങിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.

തുടർന്ന് നിലമ്പൂർ ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ പൊലീസ് പരിശോധന നടത്തി. പ്രായപൂർത്തിയാകാത്തവർക്ക് സിഗരറ്റ് വിറ്റതായി കട ജീവനക്കാരായ മജീദ് (56), ഷിഹാബുദ്ദീൻ (42) എന്നിവർ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

കുട്ടികൾ വലിച്ച പാതി കത്തിയ സിഗരറ്റും പൊലീസ് പിടിച്ചെടുത്തു. കേരള പൊലീസ് ആക്ടിലെയും സിഗരറ്റ്, മറ്റ് പുകയില ഉൽപന്ന നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix