ന്യൂഡൽഹി: സ്വാതന്ത്ര്യലബ്ധിക്ക് പിന്നാലെ ജവഹർലാൽ നെഹ്റുവിന് സന്യാസിമാർ ചെങ്കോൽ കൈമാറിയതായി ഒൻപതാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ പരാമർശം. എൻസിഇആർടി പുറത്തിറക്കിയ പുതിയ ‘അണ്ടർസ്റ്റാൻഡിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട് – പാർട്ട് 2’ എന്ന പുസ്തകത്തിലാണ് പരാമർശമുള്ളത്. പുതിയ പുസ്തകം 2026 സെപ്റ്റംബർ 29നാണ് പുറത്തിറക്കിയത്.
1947 ഓഗസ്റ്റ് 15ന് തമിഴ്നാട്ടിലെ അധീനം പാരമ്പര്യത്തില്‍പ്പെട്ട സന്യാസിമാര്‍ ചെങ്കോല്‍ നെഹ്റുവിന് കൈമാറിയെന്നാണ് പരാമര്‍ശം. 2023ൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോൽ സ്ഥാപിച്ചതും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1947ലെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായാണ് ചെങ്കോലിനെ കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരുന്നത്. പുരാതന തമിഴ് പാരമ്പര്യത്തിൽ വേരുകളുള്ള പ്രതീകമായാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ചെങ്കോലിനെ വിശേഷിപ്പിക്കുന്നത്. ഭരണാധികാരിയുടെ ധാർമിക ഉത്തരവാദിത്തങ്ങളെയും ധർമ്മാധിഷ്ഠിത ഭരണത്തെയും പ്രതിനിധീകരിക്കുന്നതാണ് ചെങ്കോലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
അതേസമയം, 1947ൽ ബ്രിട്ടീഷുകാരിൽനിന്ന് ഇന്ത്യയിലേക്കുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ചെങ്കോലിനെ അവതരിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. ലോർഡ് മൗണ്ട്ബാറ്റൺ, സി. രാജഗോപാലാചാരി, ജവഹർലാൽ നെഹ്റു എന്നിവരിൽ ആരെങ്കിലും ചെങ്കോലിനെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി വിശേഷിപ്പിച്ചതിന് രേഖാമൂലമുള്ള തെളിവുകളില്ലെന്നാണ് കോൺഗ്രസ് വങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2026-27 അധ്യയന വർഷത്തേക്കുള്ള പുതിയ പാഠപുസ്തക പരിഷ്കാദിച്ചിട്ടുള്ളത്.
പുതിയ ഒൻപതാം ക്ലാസ് സാമൂഹ്യശാസ്ത്ര പുസ്തകത്തിൽ ചരിത്രം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2026-27 അധ്യയന വർഷത്തേക്കുള്ള പുതിയ പാഠപുസ്തക പരിഷ്കരണത്തിന്റെ ഭാഗമായാണ് ‘Understanding Society: India and Beyond – Part 2’ പുറത്തിറക്കിയത്.




