Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: സ്ട്രോക്കിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു. പെരുമ്പളം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊച്ചുവെളിയിൽ ശാന്ത (78) ആണ് മരിച്ചത്.

സെപ്റ്റംബർ 27ന് രാത്രി ഒൻപതോടെ എറണാകുളം പള്ളിമുക്കിലായിരുന്നു അപകടം. പെരുമ്പളം കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് ശാന്തയെ കൊണ്ടുപോകുന്നതിനിടെയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ശാന്തയ്ക്കും ആംബുലൻസ് ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കും പരിക്കേറ്റിരുന്നു. ഇവരെ ഉടൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശാന്തയെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭർത്താവ്: തങ്കപ്പൻ. മക്കൾ: സജി, സുനിൽകുമാർ, അജിത, സരിത. മരുമക്കൾ: ധനപാലൻ, രജിത, ജയപ്പൻ, പ്രകാശൻ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix