Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

44 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഐച്ചി-നഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ. ഫൈനലിൽ ചൈനയെ 1-0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം സ്വർണമണിഞ്ഞത്.

മത്സരത്തിന്റെ പത്താം മിനിറ്റിൽ ലാൽറെംസിയാമി നേടിയ മനോഹരമായ ടോമഹോക്ക് ഷോട്ടിലൂടെയാണ് ഇന്ത്യ നിർണായക ഗോൾ സ്വന്തമാക്കിയത്. ലീഡ് നേടിയ ശേഷം ശക്തമായ പ്രതിരോധമാണ് ഇന്ത്യൻ താരങ്ങൾ പുറത്തെടുത്തത്.

സമനില ഗോൾ കണ്ടെത്തുന്നതിനായി അവസാന ഘട്ടത്തിൽ ഗോൾകീപ്പറെ വരെ പിൻവലിച്ച് ചൈന ആക്രമണം ശക്തമാക്കിയെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നായികയും ഗോൾകീപ്പറുമായ സവിത പുനിയ നടത്തിയ നിർണായക സേവ് ഇന്ത്യയുടെ സ്വർണനേട്ടം ഉറപ്പിച്ചു.

1982ലാണ് ഇന്ത്യ ഇതിന് മുമ്പ് ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ സ്വർണം നേടിയത്. 1998ലും 2018ലും ഫൈനലിലെത്തിയെങ്കിലും അന്ന് വെള്ളിമെഡലുമായി തൃപ്തിപ്പെടേണ്ടിവന്നു. ഇത്തവണ സെമിഫൈനലിൽ ദക്ഷിണ കൊറിയയെ 2-0ന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്.

സ്വർണനേട്ടത്തോടെ 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ഇന്ത്യൻ വനിതാ ടീം ഉറപ്പാക്കി. വനിതാ ബോക്സിംഗ്, ആർച്ചറി, പുരുഷ ഗുസ്തി, ബോക്സിംഗ് തുടങ്ങിയ ഇനങ്ങളിലെ സ്വർണനേട്ടങ്ങൾക്കൊപ്പം ഇന്ത്യയുടെ ആകെ സ്വർണ മെഡൽ നേട്ടം 16 ആയി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix