Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാന സ്കൂൾ ഗെയിംസ് നടത്തിപ്പിൽ വീഴ്ച; പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ തൃശൂർ ഡെപ്യൂട്ടി മേയർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: സംസ്ഥാന സ്കൂൾ ഗെയിംസ് നടത്തിപ്പിലെ വീഴ്ചയിൽ പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ്. കായിക മേളയുമായി ബന്ധപ്പെട്ട് ഒരു കാര്യവും കോർപ്പറേഷനുമായി ആലോചിച്ചില്ലെന്ന് അദ്ദേഹം കൗൺസിൽ യോഗത്തിൽ ആരോപിച്ചു.

മേളയുടെ ഉദ്ഘാടന വിവരം മേയറെയും ഡെപ്യൂട്ടി മേയറെയും അറിയിച്ചത് ഉദ്ഘാടനത്തിന്റെ തലേന്ന് രാത്രി മാത്രമാണെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ കോർപ്പറേഷൻ ഭരണസമിതിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും എ. പ്രസാദ് പറഞ്ഞു. നനയാതെ ഈറൻ ചുമക്കാൻ കോർപ്പറേഷനെ കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്ഘാടകന് ലഭിക്കാതായതോടെ തന്നെ ഉദ്ഘാടകയാക്കിയെന്നും തൃശൂർ മേയർ ഡോ. നിജി ജസ്റ്റിനും വിമർശിച്ചു. മേളയിലെ സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനാണ് കോർപ്പറേഷന്റെ തീരുമാനം. അതേസമയം കൗൺസിൽ യോഗത്തിൽ ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും തുടരുകയാണ്.

പ്രതിപക്ഷത്തിന്റെ വിമർശനം

സംസ്ഥാന സ്കൂൾ ഗെയിംസിന്റെ നടത്തിപ്പിലെ വീഴ്ചയിൽ സർക്കാരിനെതിരെ പ്രതിപക്ഷവും രൂക്ഷ വിമർശനം ഉന്നയിച്ചു. കായിക വകുപ്പ് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്നും കായിക മന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. എന്നാൽ ഗെയിംസിന്റെ നടത്തിപ്പിൽ കായിക വകുപ്പിന് പങ്കില്ലെന്നാണ് കായിക മന്ത്രി ഒ. ജെ. ജനീഷിന്റെ വിശദീകരണം.

അതിനിടെ നീന്തൽക്കുളത്തിന്റെ ഗ്യാലറിയുടെ മേൽക്കൂര തകർന്ന സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ നിർദേശം നൽകി. അപകടത്തെ തുടർന്ന് നീന്തൽ മത്സരങ്ങൾ മാറ്റിവച്ചിരിക്കുകയാണ്. ഇവ എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ സംസ്ഥാന സ്കൂൾ ഗെയിംസിന്റെ നടത്തിപ്പിലെ വീഴ്ചക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. മത്സരങ്ങൾക്കിടെ നീന്തൽക്കുളത്തിന്റെ മേൽക്കൂര തകർന്നുവീണതും മത്സരങ്ങൾ പൂർത്തിയാക്കാനാകാതെ കായിക താരങ്ങൾ മടങ്ങിയതും വിവാദമായി. കുട്ടികൾക്ക് മലിനജലം കുടിക്കേണ്ട സാഹചര്യമുണ്ടായെന്ന പരാതിയും ഉയർന്നിട്ടുണ്ട്. സംഘാടനത്തിലെ വീഴ്ച സംബന്ധിച്ച് രക്ഷിതാക്കൾ ഉന്നയിച്ച പരാതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix