Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുപിയിൽ നൂറിലധികം ബിജെപി എംഎൽഎമാർക്കെതിരെ ഭരണവിരുദ്ധ വികാരം; ടിക്കറ്റ് നിഷേധിച്ചേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലക്നൗ: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തർപ്രദേശിൽ നൂറിലധികം ബിജെപി എംഎൽഎമാർക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് പാർട്ടിയുടെ ആഭ്യന്തര വിലയിരുത്തൽ. ബിജെപി പ്രതിനിധീകരിക്കുന്ന 255 നിയമസഭാ മണ്ഡലങ്ങളിൽ നടത്തിയ താഴെത്തട്ടിലുള്ള വിലയിരുത്തലിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വലിയൊരു വിഭാഗം സിറ്റിങ് എംഎൽഎമാർക്ക് ഇത്തവണ ടിക്കറ്റ് നിഷേധിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

സർക്കാരിനെതിരായ പൊതുവായ ഭരണവിരുദ്ധ വികാരത്തേക്കാൾ ജനപ്രതിനിധികളോടുള്ള അതൃപ്തിയാണ് പ്രധാന വെല്ലുവിളിയെന്നാണ് പാർട്ടിയുടെ ആഭ്യന്തര വിലയിരുത്തൽ. വോട്ടർമാർക്കിടയിൽ സ്വീകാര്യത കുറവുള്ള നൂറോളം എംഎൽഎമാർ നിരീക്ഷണത്തിലാണെന്ന് മുതിർന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. സിറ്റിങ് എംഎൽഎമാർക്ക് സ്ഥാനാർഥിത്വം അവകാശപ്പെടാനാകില്ലെന്നും രണ്ട് തവണയിലധികം വിജയിച്ചവർക്കെതിരെയും ഭരണവിരുദ്ധ വികാരമുണ്ടെങ്കിൽ ടിക്കറ്റ് നിഷേധിക്കുമെന്നും നേതാവ് വ്യക്തമാക്കി.

സ്ഥാനാർഥികളെ തീരുമാനിക്കുമ്പോൾ സീനിയോറിറ്റി, രാഷ്ട്രീയപ്രശസ്തി, മുൻ വിജയങ്ങളുടെ എണ്ണം എന്നിവയ്ക്കുപകരം ജയസാധ്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് ബിജെപി ആലോചിക്കുന്നത്. ഓരോ മണ്ഡലത്തിൽനിന്നും നേരിട്ട് വിവരങ്ങൾ ശേഖരിച്ച് സ്ഥാനാർഥികളുടെ സ്വീകാര്യത വിലയിരുത്തുന്ന നടപടിയും തുടരുന്നതായാണ് റിപ്പോർട്ട്. യുവാക്കൾ, സ്ത്രീകൾ, പുതുമുഖങ്ങൾ എന്നിവർക്ക് കൂടുതൽ അവസരം നൽകുന്നതിലൂടെ സ്ഥാനാർഥിനിരയിൽ മാറ്റം കൊണ്ടുവരാനും പാർട്ടിക്കുള്ളിൽ നിർദേശമുണ്ട്.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയും ബിജെപിയുടെ പുതിയ നീക്കത്തിന് പിന്നിലുണ്ട്. ഉത്തർപ്രദേശിൽ ബിജെപിയുടെ ലോക്സഭാ സീറ്റുകൾ 62ൽ നിന്ന് 33 ആയി കുറഞ്ഞിരുന്നു. വീണ്ടും മത്സരിപ്പിച്ച 49 സിറ്റിങ് എംപിമാരിൽ 27 പേരും പരാജയപ്പെട്ടിരുന്നു. സിറ്റിങ് എംപിമാർക്കെതിരായ അസംതൃപ്തി പരിഗണിക്കാതെ സ്ഥാനാർഥിത്വം നൽകിയതാണ് തിരിച്ചടിക്ക് കാരണമായതെന്ന് പാർട്ടിക്കുള്ളിലെ വിലയിരുത്തലുകൾ ചൂണ്ടിക്കാട്ടുന്നതായും റിപ്പോർട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix