Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. മെൻസ് ഹോസ്റ്റൽ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്, സംസ്കൃത കോളേജ് വിദ്യാർത്ഥികളായ ആദർശ്, അരുൺ എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. വഴുതക്കാട്ട് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഇവർ പിടിയിലായത്.

കേസിൽ നേരത്തെ ലോ കോളേജ് വിദ്യാർത്ഥിയായ വേണുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്എഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫൈദറിന്റെ അറസ്റ്റായിരുന്നു കേസിലെ ആദ്യ നടപടി.

ബുധനാഴ്ച രാത്രിയായിരുന്നു തിരുവനന്തപുരത്ത് സംഘർഷമുണ്ടായത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ റെസിസ്റ്റൻസ് മാർച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെത്തിയതോടെയാണ് സംഘർഷത്തിന് തുടക്കമായത്.

ഹോസ്റ്റലിൽ നിന്ന് കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘർഷത്തിന് കാരണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. എന്നാൽ മാർച്ചിനെത്തിയ പ്രവർത്തകരാണ് പ്രകോപനം സൃഷ്ടിച്ചതെന്നാണ് ഹോസ്റ്റൽ വിദ്യാർത്ഥികളുടെ ആരോപണം. സമരക്കാർ തീപ്പന്തം ഉൾപ്പെടെ ഹോസ്റ്റലിലേക്ക് എറിഞ്ഞതോടെ സംഘർഷം രൂക്ഷമായി.

തുടർന്ന് കോളേജ് ക്യാമ്പസിൽ പ്രവേശിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊടിതോരണങ്ങളും ബോർഡുകളും നശിപ്പിച്ചതായും ആരോപണമുണ്ട്. പിന്നാലെ ഇരുവിഭാഗവും കല്ലേറിലും ഏറ്റുമുട്ടലിലും ഏർപ്പെട്ടു. അരമണിക്കൂറോളം തലസ്ഥാനത്ത് സംഘർഷാവസ്ഥ തുടർന്നു.

സംഭവത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധങ്ങൾ അരങ്ങേറി. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധയിടങ്ങളിൽ മന്ത്രി ഒ. ജെ. ജനീഷിന്റെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിന് പിന്നാലെ രാഷ്ട്രീയ ആരോപണങ്ങളും ശക്തമായിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix