Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയെ മാറ്റാൻ ധാരണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ നേതൃമാറ്റത്തിന് ഒരുങ്ങി സിപിഎം. ജില്ലാ സെക്രട്ടറിയെ മാറ്റുന്നതിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സെക്രട്ടേറിയറ്റ് അംഗങ്ങളും തമ്മിൽ ധാരണയായെന്നാണ് വിവരം. വിശാല ജില്ലാ കമ്മിറ്റി യോഗം ചേരുന്നതിനാൽ ജില്ലാ നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചാകും ഞായറാഴ്ച ഉച്ചയോടെ അന്തിമ തീരുമാനം കൈക്കൊള്ളുക.

ജില്ലയിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്നുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. പെരുമാറ്റദൂഷണം ഉൾപ്പെടെയുള്ള പരാതികളും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ നേതൃത്വത്തിൽ അഴിച്ചുപണി നടത്താനുള്ള നീക്കം.

പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് നവീകരണത്തിനായി നടത്തിയ ഫണ്ട് ശേഖരണത്തിന്റെ വരവ്-ചെലവ് കണക്കുകൾ അവതരിപ്പിച്ചില്ലെന്ന വിമർശനം കഴിഞ്ഞ ദിവസം യോഗത്തിൽ ഉയർന്നിരുന്നു. ജില്ലാ സെക്രട്ടറിയുടെ പെരുമാറ്റവും ചർച്ചയിൽ ചോദ്യം ചെയ്യപ്പെട്ടു.

കുഴൽമന്ദം, ആലത്തൂർ, പുതുശേരി ഏരിയ കമ്മിറ്റികളിൽനിന്ന് ജില്ലാ നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ഉയർന്നതായാണ് വിവരം. അതേസമയം, ജില്ലാ സെക്രട്ടറിയെ പിന്തുണച്ച് കൊല്ലങ്കോട് ഏരിയ കമ്മിറ്റി രംഗത്തെത്തി. പാർട്ടി നിയന്ത്രണത്തിലുള്ള രണ്ട് ബാങ്കുകൾ മാനദണ്ഡങ്ങൾ പാലിക്കാതെ വായ്പകൾ നൽകിയതിനെ തുടർന്ന് പ്രതിസന്ധിയുണ്ടായതും യോഗത്തിൽ ചർച്ചയായി.

ജില്ലാ കമ്മിറ്റി ചർച്ചയിൽ വിഭാഗീയത പ്രകടമായതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിന് ചില വ്യക്തികളുടെ പരാതികളും ലഭിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ജില്ലാ നേതൃത്വത്തിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സംസ്ഥാന നേതൃത്വം ധാരണയിലെത്തിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix