Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആർഎസ്എസ് വിട്ടുവരുന്നവർക്ക് അനർഹ സ്ഥാനങ്ങൾ നൽകരുത്; വി.ആർ. അനൂപ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആർ. ശ്രീലേഖയെ വനിതാ കമ്മീഷൻ അധ്യക്ഷയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഫേസ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് വക്താവ് വി.ആർ. അനൂപ്. ആർഎസ്എസിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് ശ്രീലേഖ കോൺഗ്രസിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നതായും, എന്നാൽ അവർക്ക് ഉടൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകുമെന്ന തരത്തിലുള്ള പ്രചാരണം അസ്ഥാനത്താണെന്നും അനൂപ് പറഞ്ഞു.

ആർഎസ്എസ് വിട്ടുവരുന്നവർക്ക് അനർഹമായ സ്ഥാനമാനങ്ങൾ നൽകുന്നത് സംഘടനയ്ക്ക് ഗുണകരമാകില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ മുന്നറിയിപ്പ് നൽകി.

‘ആർ. ശ്രീലേഖ അടക്കം ആരും ആർഎസ്എസിന്റെ വിദ്വേഷ രാഷ്ട്രീയം ഉപേക്ഷിച്ച് കോൺഗ്രസിനകത്തേക്ക് വരുന്നത് സ്വാഗതം ചെയ്യപ്പെടേണ്ടത് തന്നെയാണ്. അതേസമയം, കോൺഗ്രസിലേക്ക് വന്നാലുടൻ അവരെ വനിതാ കമ്മീഷൻ അധ്യക്ഷയാക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അസ്ഥാനത്താണെന്ന് പറയാതിരിക്കാനാവില്ല.

ആ സ്ഥാനത്തേക്ക് യോഗ്യതയും പ്രാപ്തിയുമുള്ള നിരവധി സ്ത്രീകൾ കോൺഗ്രസിൽ തന്നെയുണ്ട്. അവരെയെല്ലാം മറികടന്ന്, ആഗ്രഹിച്ച സ്ഥാനം ലഭിക്കാത്തതിന്റെ പേരിൽ മാത്രം ആർഎസ്എസ് കൂടാരം വിട്ടുവരുന്നവർക്ക് അനർഹമായ സ്ഥാനമാനങ്ങൾ നൽകുന്നത് ആത്യന്തികമായി സംഘടനയ്ക്ക് ഗുണകരമാകില്ലെന്നാണ് അഭിപ്രായം’ എന്നും വി.ആർ. അനൂപ് കുറിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix