Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി മാറ്റം; വ്യക്തിപരമായ കാരണമെന്ന് സുരേഷ് ബാബു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: വ്യക്തിപരമായ കാരണങ്ങളാലാണ് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതെന്ന് സിപിഎം മുൻ പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് മുമ്പ് വ്യക്തിപരമായ അസൗകര്യം നേതൃത്വത്തെ അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

സെക്രട്ടറി സ്ഥാനം ഒഴിയാൻ ആരോഗ്യപ്രശ്നം മാത്രമാണ് കാരണമാകേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും സുരേഷ് ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. തുടർന്ന് മുൻ എംഎൽഎ വി. ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

സുരേഷ് ബാബുവിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പുതിയ ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷൻ പറഞ്ഞു. സെക്രട്ടറി സ്ഥാനത്തെ മാറ്റത്തിന് മറ്റ് വ്യാഖ്യാനങ്ങളുടെ ആവശ്യമില്ലെന്നും വ്യക്തിപരമായ കാര്യം സംസ്ഥാന നേതൃത്വത്തിനും ബോധ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്നേക്കാൾ പ്രബലനായ ജില്ലാ സെക്രട്ടറിയായിരിക്കും ചെന്താമരാക്ഷനെന്നും സുരേഷ് ബാബു പ്രതികരിച്ചു.

അതിനിടെ, തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിൽ നടത്തുന്ന തിരുത്തൽ നടപടികളുടെ ഭാഗമായാണ് ജില്ലാ സെക്രട്ടറിയെ മാറ്റിയതെന്നാണ് വിവരം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

സുരേഷ് ബാബുവിനെ മാറ്റണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നിരുന്നു. ജില്ലയിൽ വിഭാഗീയത ശക്തമായതിന് സുരേഷ് ബാബുവിന്റെ പ്രവർത്തനരീതിയാണ് കാരണമെന്ന് ചിലർ വിമർശിച്ചു. പാർട്ടി ഓഫീസ് നവീകരണത്തിനായി നടത്തിയ ഫണ്ട് ശേഖരണത്തിന്റെ കണക്ക് അവതരിപ്പിച്ചില്ലെന്ന ആരോപണവും പെരുമാറ്റ ദൂഷ്യമെന്ന വിമർശനവും ഉയർന്നു.

ഒരു വനിത നൽകിയ പരാതിയും ജില്ലാ സെക്രട്ടറി മാറ്റത്തിൽ പരിഗണിച്ചതായാണ് വിവരം. മോശമായി പെരുമാറിയെന്നാരോപിച്ച് യുവതി സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഇതിൽ സംസ്ഥാന നേതൃത്വം സുരേഷ് ബാബുവിനോട് വിശദീകരണം തേടിയിരുന്നു.

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയുള്ള തിരുത്തൽ നടപടികളുടെ ഭാഗമായി ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് സിപിഎമ്മിൽ അപൂർവ നടപടിയാണ്. പാർട്ടി സമ്മേളന കാലയളവിന് പുറത്തുള്ള ജില്ലാ സെക്രട്ടറി മാറ്റവും ശ്രദ്ധേയമാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix