കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിന് മുന്നോടിയായി ഇന്ത്യൻ ദേശീയ ടീം ഗോൾകീപ്പർ അമരീന്ദർ സിംഗിനെയും മിഡ്ഫീൽഡർ മുഹമ്മദ് യാസിറിനെയും ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. 2026-27 സീസണിന്റെ അവസാനം വരെയാണ് ഇരുവർക്കും ക്ലബ്ബുമായി കരാറുള്ളത്. നിലവിൽ ചെന്നൈയിൽ നടക്കുന്ന പ്രീ-സീസൺ ക്യാമ്പിൽ ഇരുവരും ചേർന്ന് പരിശീലനം ആരംഭിച്ചു.
33കാരനായ അമരീന്ദർ സിംഗ് ഒഡീഷ എഫ്സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഇന്ത്യൻ ഫുട്ബോളിലും ഐഎസ്എല്ലിലും ഏറെ പരിചയസമ്പത്തുള്ള താരം മുംബൈ സിറ്റി എഫ്സി, ബെംഗളൂരു എഫ്സി, മോഹൻ ബഗാൻ, ഒഡീഷ എഫ്സി എന്നീ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. ഇന്ത്യൻ സീനിയർ ടീമിനായും ഗോൾവല കാത്ത അമരീന്ദർ ആഭ്യന്തര, അന്താരാഷ്ട്ര തലങ്ങളിൽ കിരീടം നേടിയ ടീമുകളുടെ ഭാഗമായിട്ടുണ്ട്.
സമ്മർദ്ദഘട്ടങ്ങളിലെ ശാന്തതയും മികച്ച പൊസിഷനിംഗുമാണ് അമരീന്ദറിന്റെ പ്രധാന സവിശേഷതകൾ. താരത്തിന്റെ വരവോടെ ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പിംഗ് വിഭാഗത്തിന് കൂടുതൽ അനുഭവസമ്പത്ത് ലഭിക്കുമനിരയിലും ഒരുപോലെ കളിക്കാൻ കഴിയുന്ന യാസിർ 2017-18 സീസൺ മുതൽ ഐഎസ്എല്ലിൽ സജീവമാണ്. എഫ്സി പൂനെ സിറ്റി,െന്നാണ് പ്രതീക്ഷ.
അതേസമയം, എഫ്സി ഗോവയിൽ നിന്നാണ് മുഹമ്മദ് യാസിർ കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. വിങ്ങുകളിലും മധ്യനിരയിലും ഒരുപോലെ കളിക്കാൻ കഴിയുന്ന യാസിർ 2017-18 സീസൺ മുതൽ ഐഎസ്എല്ലിൽ സജീവമാണ്. എഫ്സി പൂനെ സിറ്റി, ഹൈദരാബാദ് എഫ്സി, എഫ്സി ഗോവ എന്നീ ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്.
2021ൽ ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച യാസിർ പന്തുമായി മുന്നേറുന്നതിലും കൃത്യമായ പാസുകളിലൂടെ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മികവ് പുലർത്തുന്ന താരമാണ്. താരത്തിന്റെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിംഗ് നിരയ്ക്ക് കൂടുതൽ വേഗവും വൈവിധ്യവും നൽകുമെന്നാണ് വിലയിരുത്തൽ.
പുതിയ സീസണിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി അമരീന്ദർ സിംഗും മുഹമ്മദ് യാസിറും ചെന്നൈയിലെ പ്രീ-സീസൺ ക്യാമ്പിൽ ടീമിനൊപ്പം തുടരും.




