പാത്രത്തിന്റെ 60-70 ശതമാനം ഭാഗം മാത്രം പാല് ഒഴിക്കുക. പാല് തിളച്ചു പൊന്താന്‍ പാകത്തിന് പാത്രത്തില്‍ സ്ഥലമുണ്ടായിരിക്കണം. വീതിയുള്ളതും വായവട്ടമുള്ളതുമായ പത്രങ്ങളാണ് പാല് തിളപ്പിക്കാന്‍ ഏറ്റവും നല്ലത്.
പാല് തിളപ്പിക്കുമ്പോള്‍ തീ കുറച്ച് വെക്കണം. തീ കൂട്ടിയിട്ടാല്‍ പെട്ടെന്ന് തന്നെ പാല് പതഞ്ഞു പൊന്താനും അടിയില്‍ പിടിക്കാനും സാധ്യതയുണ്ട്. എപ്പോഴും ഇടത്തരം-കുറഞ്ഞ തീയില്‍ മാത്രം പാല് തിളപ്പിക്കുക.
പാത്രത്തിന് കുറുകെ വൃത്തിയുള്ള ഒരു മരത്തവി വെക്കുകയാണെങ്കില്‍, പാല് തിളച്ചു പൊന്തുമ്പോള്‍ തവിയില്‍ തട്ടി കുമിളുകള്‍ പൊട്ടിപ്പോകും. ഇത് പാലിന്റെ തിളനിലയെ നിയന്ത്രിക്കാന്‍ സഹായകമാണ്.
ഇടയ്ക്കിടെ പാല് ഇളക്കി കൊടുക്കുന്നത് നീരാവി പുറത്തുപോകാനും പാട ഉടയ്ക്കാനും സഹായിക്കും. ചൂട് എല്ലാ ഭാഗങ്ങളിലേക്കും തുല്യമായി കിട്ടാനും ഈ രീതി സഹായകമാണ്.




