കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ സാധിക്കുന്ന ചെറുപയർ ലഡു ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. ഒരുപാട് ഗുണങ്ങളുള്ള ഈ ലഡു തയ്യാറാകുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
•ചെറുപയർ – ഒരു കപ്പ്
•പഞ്ചസാര – കാൽ കപ്പ്
•ഏലക്ക പൊടി – 1 ടീസ്പൂൺ
•നെയ്യ് – 1/4 കപ്പ്
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചെറുപയർ വറുത്തു പൊടിക്കുക. പഞ്ചസാരയും പൊടിച്ചെടുക്കുക. ശേഷം എല്ലാം കൂടി നന്നായി യോജിപ്പിക്കുക. ഏലക്ക പൊടി കൂടെ ചേർത്തി ഇളക്കിയെടുക്കുക.ഇതിലേക്ക് നെയ്യ് കുറേശ്ശേ ചേർത്തി ലഡ്ഡു ഉരുട്ടിയെടുക്കാം.




