Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അവസാനമായി നീലയും വെള്ളയും; മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിന് മോണുമെന്റൽ വേദി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബ്യൂണസ് ഐറിസ്: ലിയോണൽ മെസ്സിക്ക് നാളെ അന്താരാഷ്ട്ര ഫുട്‌ബോളിലെ വിടവാങ്ങൽ മത്സരം. ആഫ്രിക്കൻ ടീമായ ബെനിനാണ് എതിരാളികൾ. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 4.30നാണ് മത്സരം ആരംഭിക്കുക.

ത്രസിപ്പിച്ച ഗോളുകളും വിസ്മയിപ്പിച്ച അസിസ്റ്റുകളും റെക്കോർഡുകളും കിരീടങ്ങളുമായി ലിയോണൽ മെസ്സിയുടെ സമാനതകളില്ലാത്ത അന്താരാഷ്ട്ര ഫുട്‌ബോൾ കരിയറിന് നാളെ ബ്യൂണസ് ഐറിസിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ അവസാനമാകും. പിതാവിന്റെ വിയോഗത്തിന് പിന്നാലെ ഓഗസ്റ്റ് 31നാണ് മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചത്.

ഇതിഹാസ താരത്തിന് അർഹമായ യാത്രയയപ്പ് നൽകുന്നതിനായാണ് അർജന്റൈൻ ഫുട്‌ബോൾ അസോസിയേഷൻ ബെനിനെതിരായ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 2022 ലോകകപ്പ് നേടിയ ടീമിലെ മുഴുവൻ താരങ്ങളെയും മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

അർജന്റീനയുടെ വിഖ്യാതമായ നീലയും വെള്ളയും ജഴ്‌സി മെസ്സി അവസാനമായി അണിയുമ്പോൾ ജഴ്‌സിക്കും പ്രത്യേകതയുണ്ട്. പത്താം നമ്പറും മെസ്സിയുടെ പേരും സ്വർണ നിറത്തിലാണ് ജഴ്‌സിയിൽ ആലേഖനം ചെയ്യുക.

2005ൽ ഹംഗറിക്കെതിരെ അരങ്ങേറ്റം കുറിച്ച മെസ്സിയുടെ 208-ാം അന്താരാഷ്ട്ര മത്സരമായിരിക്കും ഇത്. 125 അന്താരാഷ്ട്ര ഗോളുകളുടെ തിളക്കത്തോടെയാണ് 85,000 പേർക്ക് ഇരിക്കാവുന്ന മോണുമെന്റൽ സ്റ്റേഡിയത്തിലേക്ക് മെസ്സി അവസാനമായി കളിക്കാരനായി എത്തുന്നത്.

അമേരിക്കൻ ക്ലബായ ഇന്റർ മയാമിയുടെ താരമായ മെസ്സി വിടവാങ്ങൽ മത്സരത്തിനായി കഴിഞ്ഞ ദിവസം ജന്മനാടായ റൊസാരിയോയിലെത്തിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix