Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുംബൈ രഞ്‌ജി ട്രോഫി; സ്‌ക്വാഡിൽ സൂര്യകുമാര്‍ യാദവിന്‌ ടീമിലിടമില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: രഞ്ജി ട്രോഫിയിൽ കളിക്കാൻ താൽപര്യം പ്രകടിപ്പിച്ച ഇന്ത്യൻ ടി20 താരം സൂര്യകുമാർ യാദവിന് മുംബൈ ടീമിൽ ഇടമില്ല. ചണ്ഡീഗഡിനെതിരായ ആദ്യ മത്സരത്തിനുള്ള 16 അംഗ ടീമിനെയാണ് മുംബൈ പ്രഖ്യാപിച്ചത്. ഒക്ടോബർ 11നാണ് മത്സരം ആരംഭിക്കുന്നത്.

കഴിഞ്ഞ 18 മാസമായി റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന സൂര്യകുമാറിന് രഞ്ജി ട്രോഫി പോലുള്ള പ്രധാന ടൂർണമെന്റിന് മുന്നോടിയായി ആവശ്യമായ തയ്യാറെടുപ്പുകൾ വേണമെന്നാണ് മുംബൈ ചീഫ് സെലക്ടർ രാജേഷ് പവാറിന്റെ വിശദീകരണം.

പരിക്കിനെ തുടർന്ന് മുൻ നായകനും ഓൾറൗണ്ടറുമായ ശർദുൽ താക്കൂറിനും ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമാകും. അതേസമയം, യുവതാരം ആയുഷ് മാത്രെയെ ടീമിന്റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു. സിദ്ദേഷ് ലാഡാണ് മുംബൈയെ നയിക്കുക.

19കാരനായ ആയുഷ് മാത്രെ അടുത്തിടെ അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിലൂടെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 13 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. ഭാവിയിൽ മുംബൈയുടെ നേതൃനിരയിലേക്ക് ആയുഷിനെ വളർത്തിക്കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള നിയമനമെന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളും ടീമിൽ ഇടം നേടിയിട്ടുണ്ട്. സീനിയർ താരമായ സർഫറാസ് ഖാനും ടീമിലുണ്ടെങ്കിലും നേതൃത്വ ചുമതലകളിലേക്ക് പരിഗണിക്കാത്തത് ശ്രദ്ധേയമായി.

2020ലെ അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിച്ച ദിവ്യാൻഷ് സക്‌സേനയും പ്രീ-സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

മുംബൈ രഞ്ജി ട്രോഫി സ്ക്വാഡ്
സിദ്ദേഷ് ലാഡ് (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ആയുഷ് മാത്രെ (വൈസ് ക്യാപ്റ്റൻ), ദിവ്യാൻഷ് സക്‌സേന, മുഷീർ ഖാൻ, സർഫറാസ് ഖാൻ, സുവേദ് പാർക്കർ, ആകാശ് ആനന്ദ് (വിക്കറ്റ് കീപ്പർ), ഹാർദിക് തമോറെ (വിക്കറ്റ് കീപ്പർ), ഷാംസ് മുലാനി, തനുഷ് കോട്ടിയാൻ, അഥർവ അങ്കോലെകർ, തുഷാർ ദേശ്പാണ്ഡെ, മൊഹിത് അവസ്തി, സിൽവെസ്റ്റർ ഡി സൂക, ഓൻകാർ ടർമാലെ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix