ന്യൂഡൽഹി: റിലയൻസിന്റെ കൂൾഡ്രിങ്ക്സ് ബ്രാൻഡായ ‘കാമ്പ’ ‘എനർജി ഡ്രിങ്ക്’ എന്ന ലേബലിൽ തന്നെ വിൽക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി. ‘എനർജി ഡ്രിങ്ക്’ എന്ന പേര് ഉപയോഗിക്കുന്നത് വിലക്കിയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നടപടിക്കെതിരെ റിലയൻസ് കോടതിയെ സമീപിച്ചിരുന്നു. ഈ നടപടി തങ്ങളുടെ ബിസിനസിനെ വലിയ രീതിയിൽ ബാധിച്ചതായി കമ്പനി കോടതിയെ അറിയിച്ചിരുന്നു.
ഉയർന്ന അളവിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ ‘എനർജി ഡ്രിങ്ക്’ എന്ന പേരിൽ വിൽക്കുന്നത് നിരോധിച്ച് ജൂൺ 30-നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഉത്തരവിറക്കിയത്. ഇതിനെതിരെയാണ് റിലയൻസ് ഹർജി നൽകിയത്. ഹർജി പരിഗണിച്ചാണ് ‘കാമ്പ’ എനർജി ഡ്രിങ്ക് എന്ന പേരിൽ വിൽക്കാൻ ഹൈക്കോടതി അനുമതി നൽകിയത്.




