Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നാട്ടിക ടോൾ പ്ലാസയിൽ നാളെ മുതൽ പിരിവ്; നിർമാണം പൂർത്തിയാകാതെയാണ് ടോൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നാട്ടിക: ദേശീയപാത 66ൽ തൃശൂർ ജില്ലയിലൂടെയുള്ള യാത്രയ്ക്ക് നാളെ മുതൽ ടോൾ നൽകണം. നാട്ടിക ടോൾ പ്ലാസയിലെ നിരക്കുകൾ സംബന്ധിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി. എന്നാൽ ദേശീയപാതയുടെ നിർമാണം പൂർണമായി പൂർത്തിയാകാതെയാണ് ടോൾ പിരിവ് ആരംഭിക്കുന്നതെന്ന വിമർശനം ശക്തമാണ്.

കാപ്പിരിക്കാട്–കൊടുങ്ങല്ലൂർ ചെയിനേജിൽ ചാവക്കാട് ബൈപ്പാസ്, വാടാനപ്പള്ളി ഫ്ലൈഓവർ, ചേറ്റുവ പാലം, എടമുട്ടം അടിപ്പാത, കൊറ്റംകുളം സി.വി. ജങ്ഷൻ പാലം തുടങ്ങിയ പ്രധാന നിർമാണ പ്രവർത്തനങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. നാട്ടിക, വലപ്പാട് ഹൈസ്കൂൾ, കൈപ്പമംഗലം കൊപ്രക്കളം, ശ്രീനാരായണപുരം പള്ളിനട, ഏങ്ങണ്ടിയൂർ പൊക്കുളങ്ങര, മണത്തല, എടക്കഴിയൂർ, മന്ദലാംകുന്ന് എന്നിവിടങ്ങളിൽ അനുവദിച്ച നടപ്പാലങ്ങളുടെ പ്രാരംഭ നിർമാണം പോലും ആരംഭിച്ചിട്ടില്ല.

ഇത്തരം നിർമാണങ്ങൾ ബാക്കിനിൽക്കെയാണ് ടോൾ പിരിവ് ആരംഭിക്കുന്നതെന്നാണ് ടോൾ വിരുദ്ധ സമരസമിതിയുടെ ആരോപണം. ടോൾ പിരിവിനായി ഹരിയാന ആസ്ഥാനമായ സ്കൈലാർക്ക് കമ്പനിക്കാണ് ടെൻഡർ നൽകിയിരിക്കുന്നത്. കമ്പനിയുടെ ജീവനക്കാരും നാട്ടികയിൽ എത്തിയിട്ടുണ്ട്.

കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവയ്ക്ക് ഒറ്റയാത്രയ്ക്ക് 120 രൂപയാണ് ടോൾ. മടക്കയാത്ര ഉൾപ്പെടെ ഒരു ദിവസത്തേക്ക് 180 രൂപയും 50 യാത്രകൾക്കുള്ള പ്രതിമാസ പാസിന് 3,995 രൂപയുമാണ് നിരക്ക്.

ബസ്, ട്രക്ക് എന്നിവയ്ക്ക് ഒറ്റയാത്രയ്ക്ക് 405 രൂപയും മടക്കയാത്ര ഉൾപ്പെടെ 610 രൂപയുമാണ്. പ്രതിമാസ പാസിന് 13,525 രൂപ നൽകണം. ഹെവി കൺസ്ട്രക്ഷൻ മെഷിനറി, എർത്ത് മൂവിങ് എക്യുപ്മെന്റ് എന്നിവയ്ക്ക് യഥാക്രമം 635, 955 രൂപയാണ് ഒറ്റയാത്ര, മടക്കയാത്ര നിരക്കുകൾ. പ്രതിമാസ പാസിന് 21,210 രൂപയാണ് നിരക്ക്.

ടോൾ പ്ലാസയിൽനിന്ന് 20 കിലോമീറ്റർ പരിധിയിലുള്ള വാണിജ്യേതര വാഹനങ്ങൾക്ക് പ്രതിമാസം 360 രൂപയുടെ പാസ് ലഭിക്കും.

നേരത്തെ നിശ്ചയിച്ച അലൈൻമെന്റും സ്കെച്ചും അനുസരിച്ചുള്ള നിർമാണം പൂർത്തിയായിരുന്നുവെന്നാണ് നിർമാണ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷൻസിന്റെ വിശദീകരണം. പാലങ്ങളുടെ അപ്രോച്ച് റോഡുകൾ ഇരുവശത്തും 200 മീറ്റർ വീതം നീളത്തിൽ മണ്ണിട്ട് ഉയർത്തിയാണ് ആദ്യം നിർമിച്ചിരുന്നത്.

എന്നാൽ നാല് മാസം മുമ്പ് ഡിസൈനിൽ മാറ്റം വരുത്തി ഉത്തരവ് ലഭിച്ചതോടെ അപ്രോച്ച് റോഡിന് പകരം പൈലിങ് നടത്തി പില്ലറുകൾ സ്ഥാപിച്ച് പാലത്തിന് സമാനമായ നിർമാണം നടത്തേണ്ടിവന്നതായി കമ്പനി അധികൃതർ പറയുന്നു. ഇതോടെ ഓരോ പാലത്തിന്റെയും നീളം 400 മീറ്റർ വീതം വർധിച്ചു. കൊറ്റംകുളം പാലത്തിന്റെ നീളം ഇതോടെ ഒരു കിലോമീറ്ററായി.

പുതിയ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ ഒന്നര വർഷത്തോളം കൂടി വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ ടോൾ നിരക്കിൽ വീണ്ടും വർധനയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix