Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചരിത്രത്തിലാദ്യം, മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ആരാണ് ശ്യാം സുന്ദർ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: മുസ്ലിം ഇതര സമുദായത്തിൽ നിന്നൊരാളെ ആദ്യമായി സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിലെത്തിച്ച് മുസ്ലിം ലീഗ്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയും, മുൻ സിപിഎം നേതാവുമായ ശ്യാം സുന്ദറിനാണ് പാർട്ടിയിലെ പുതിയ റോൾ. നിയമസഭയിലേക്ക് സീറ്റ് ലഭിക്കാത്തവർക്ക് പുതിയ റോളുകൾ നൽകി ഒരാൾക്ക് ഒരു പദവി നയം നടപ്പിലാക്കി സംസ്ഥാന കമ്മിറ്റിയും ലീഗ് പുനഃസംഘടിപ്പിച്ചു.

നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാണ് ശ്യാം സുന്ദർ. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷററായും, അഖിലേന്ത്യ നേതൃതലത്തിലും നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. സിപിഎമ്മിൽ വിഭാഗീയത് ശക്തമായിരുന്ന 2009 ലാണ് ലീഗിലെത്തിയത്. കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റായും, പത്തനംതിട്ട ജില്ലയുടെ ചുമതലയോടെ ലീഗ് സെക്രട്ടേറിയേറ്റിലും പ്രവർത്തിച്ചു. മതേതരമല്ലാത്ത ഒന്നും ലീഗിൽ നിന്നുണ്ടായിട്ടില്ലെന്നും, തെക്കൻ കേരളത്തിൽ വലിയ മുന്നേറ്റമാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും ശ്യാം സുന്ദർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദളിത് നേതാവ് യുസി രാമൻ സംസ്ഥാന സെക്രട്ടറിയായി തുടരും. പാർട്ടി നേരത്തെ എടുത്ത ഒരാൾക്ക് ഒരു നയം ലീഗ് സംസ്ഥാന നേതൃത്വത്തിലും നടപ്പിലാക്കി. എംഎൽഎ, മന്ത്രി, അടക്കം സ്റ്റാറ്റ്യൂട്ടറി പദവികളിലെത്തിയവരെയെല്ലാം കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. മന്ത്രിമാരായ കെ.എം ഷാജിക്കും, എൻ ഷംസുദ്ദീനും സെക്രട്ടറി പദവി ഒഴിഞ്ഞു. വി അബ്ദുൾ ​ഗഫൂർ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix