Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നു; നിരവധി പേർ കുടുങ്ങിയതായി സംശയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണ് അപകടം. വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ സീമാപുരിയിലാണ് നാലുനില കെട്ടിടം തകർന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിയതായി സംശയിക്കുന്നു.

ന്യൂ സീമാപുരിയിലെ ഈദ്ഗാഹ് മച്ച്ലി മന്ദിയിൽ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ചിലരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നോ നാലോ പേർ കൂടി കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ രാജേന്ദ്ര പ്രസാദ് മീണ അറിയിച്ചു.

225 ചതുരശ്ര അടി വിസ്തീർണമുള്ള നാലുനില കെട്ടിടമാണ് തകർന്നതെന്ന് അധികൃതർ പറഞ്ഞു. ഡൽഹി ഫയർ സർവീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആംബുലൻസുകൾ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തന വാഹനങ്ങൾക്ക് സുഗമമായി എത്താൻ കഴിയുന്നതിനാൽ ജനങ്ങൾ അപകടമേഖലയിലേക്ക് വരരുതെന്ന് ഡൽഹി പൊലീസ് അഭ്യർത്ഥിച്ചു.

ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിന് പിന്നാലെ കെട്ടിടത്തിൽ വിള്ളലുകൾ രൂപപ്പെട്ടിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ കെട്ടിടം തകർന്നതിന്റെ യഥാർഥ കാരണം പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാസം തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ചിരുന്നു. സെപ്റ്റംബർ ആറിനായിരുന്നു അപകടം. അപകടത്തിന് 10 ദിവസം മുമ്പ് നടത്തിയ നവീകരണ പ്രവർത്തനങ്ങൾ കെട്ടിടത്തിന്റെ ഘടന ദുർബലപ്പെടുത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കെട്ടിട ഉടമ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix