കാസർകോട്: നീലേശ്വരത്ത് വൻ മയക്കുമരുന്ന് വേട്ട. തീവണ്ടിയിൽ കടത്തുകയായിരുന്ന 671 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കാസർഗോഡ് മംഗൽപാടി സ്വദേശികളായ മുഹമ്മദ് റുക്ഷാദ്, അബ്ദുൽ ഹമീദ് എന്നിവരാണ് പിടിയിലായത്.
നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിൽ നിന്നിറങ്ങുന്നതിനിടെയാണ് ഇരുവരും എംഡിഎംഎയുമായി പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




