തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 105 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,815 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,10,520 രൂപയാണ് ഇന്നത്തെ വില.
ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് പവന് 840 രൂപയുടെ വർധനവുണ്ടായത്. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ് സ്വർണവില സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 ഗ്രാം വെള്ളിക്ക് 2,350 രൂപയുമാണ് ഇന്നത്തെ വില.




