Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാസർകോട് ദേശീയപാതയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: ദേശീയപാതയിൽ നാല് വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽപ്പെട്ടു. കാസർകോട് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലെ കല്ലങ്കൈയിൽ ഇന്ന് പുലർച്ചെ 2.30ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഇരുചക്രവാഹന യാത്രക്കാരനായ ഒരാൾക്ക് പരിക്കേറ്റു. ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

ദേശീയപാതയിലൂടെ പോവുകയായിരുന്ന കാർ റോഡിന്റെ വശത്ത് ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന ലോറി കാറിലും അതിന് പിന്നിലുണ്ടായിരുന്ന മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസ് ലോറിക്ക് പിന്നിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ചില്ലുകൾ തകർന്നു. ഇതിനിടെ ഇതേ വഴിയിലൂടെ വന്ന ഇരുചക്രവാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിയന്ത്രണം വിട്ട് റോഡിൽ വീഴുകയായിരുന്നു. വാഹനത്തിന്റെ യാത്രക്കാരനാണ് പരിക്കേറ്റത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം റോഡിൽ ചിതറിക്കിടന്ന ചില്ലുകൾ നീക്കം ചെയ്തു. അപകടത്തിൽപ്പെട്ട ബസിന്റെ മുൻവശത്തെ വാതിലിലൂടെ യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിയാത്തതിനെ തുടർന്ന് അഗ്നിരക്ഷാസേന ഏണി ഉപയോഗിച്ച് എമർജൻസി വാതിലിലൂടെ എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix