Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേരളത്തിൽ വീണ്ടും അഞ്ചാംപനി വ്യാപനം; ഈ വർഷം 538 പേർക്ക് രോഗം സ്ഥിരീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ആശങ്കയുയർത്തി അഞ്ചാംപനി വ്യാപനം. ഏതാണ്ട് അപ്രത്യക്ഷമായെന്ന് കരുതിയിരുന്ന രോഗം കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. ഈ വർഷം രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ 1,099 പേരിൽ 538 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ട് കുട്ടികളും കോഴിക്കോട്ട് ഒരു കുട്ടിയും രോഗം ബാധിച്ച് മരിച്ചു.

ഈ മാസം എട്ടുവരെ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ 263 പേരിൽ 22 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ചിലരുടെ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്. ഒക്ടോബർ എട്ടിന് മാത്രം രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ 29 പേരിൽ എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. മലപ്പുറത്താണ് ഇത്തവണ ആദ്യം രോഗം റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ മലപ്പുറത്ത് 152 പേർക്കും കോഴിക്കോട്ട് 137 പേർക്കും രോഗം സ്ഥിരീകരിച്ചു.

മറ്റ് ജില്ലകളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടികൾക്കു പുറമേ മുതിർന്നവരെയും പ്രായമായവരെയും രോഗം ബാധിക്കുന്നുണ്ട്. മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന അഞ്ചാംപനി വായുവിലൂടെ അതിവേഗം പകരും. നാലുദിവസം നീണ്ടുനിൽക്കുന്ന കഠിനമായ പനിക്കു പിന്നാലെ അഞ്ചാം ദിവസം ശരീരത്തിൽ ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന ലക്ഷണമെന്ന് കോഴിക്കോട് ആസ്റ്റർ മിംസിലെ ശിശുരോഗ വിഭാഗം മുൻ മേധാവി ഡോ. സുധാ കൃഷ്ണനുണ്ണി പറഞ്ഞു.

മുഖത്തും ചെവിക്ക് പിന്നിലും പ്രത്യക്ഷപ്പെടുന്ന ചുവന്ന പാടുകൾ പിന്നീട് ശരീരം മുഴുവൻ വ്യാപിക്കാം. വായിലും വയറിലും പുണ്ണുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. രോഗം ഗുരുതരമായാൽ ന്യൂമോണിയ, മസ്തിഷ്കവീക്കം തുടങ്ങിയ സങ്കീർണതകളിലേക്കും നയിക്കാം.

അഞ്ചാംപനിക്ക് പ്രത്യേക ആന്റിവൈറൽ ചികിത്സയില്ല. രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനുള്ള മരുന്നുകൾ നൽകുന്നതിനൊപ്പം സങ്കീർണതകൾ തടയാൻ വിറ്റാമിൻ എ സപ്ലിമെന്റുകളും നൽകാറുണ്ട്.

മലപ്പുറത്ത് രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ രോഗബാധിതർ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറും സംസ്ഥാന സർവയലൻസ് ഓഫീസറുമായ ഡോ. കെ.പി. റീത്ത പറഞ്ഞു. കോഴിക്കോട്ടും രോഗം സ്ഥിരീകരിച്ചവരിൽ പലരും വാക്സിൻ സ്വീകരിക്കാത്തവരാണ്.

2011 മുതലുള്ള കണക്കുകൾ പ്രകാരം 2021ലും 2023ലും മാത്രമാണ് ഇതിനു മുമ്പ് സംസ്ഥാനത്ത് അഞ്ചാംപനി റിപ്പോർട്ട് ചെയ്തിരുന്നത്.

പ്രതിരോധ കുത്തിവെപ്പിലൂടെ രോഗം തടയാം

മീസിൽസ്–റുബെല്ല പ്രതിരോധ കുത്തിവെപ്പിന്റെ രണ്ട് ഡോസുകൾ സ്വീകരിക്കുന്നതിലൂടെ അഞ്ചാംപനി തടയാനാകുമെന്ന് വിദഗ്ധർ പറയുന്നു. ഒൻപത് മാസം പൂർത്തിയായ ഉടൻ ആദ്യ ഡോസും 16 മാസം പൂർത്തിയായ ശേഷം രണ്ടാം ഡോസും നൽകണം. ഏതെങ്കിലും ഡോസ് എടുക്കാത്ത കുട്ടികൾക്ക് അഞ്ചു വയസ്സുവരെ വാക്സിൻ സ്വീകരിക്കാം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix