Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മൂന്നര മണിക്കൂർ പിണറായിയെ വട്ടംകറക്കി ഡൽഹി പൊലീസ്; ഭക്ഷണവും മരുന്നും മുടങ്ങിയെന്ന് നേതാക്കൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിനെത്തിയ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കസ്റ്റഡിയിലെടുത്ത ശേഷം മൂന്നര മണിക്കൂറോളം വാഹനത്തിൽ കറക്കിയെന്ന് ആരോപണം. രാവിലെ 11 മണിയോടെ കസ്റ്റഡിയിലെടുത്ത പിണറായിയെയും മറ്റ് നേതാക്കളെയും മൂന്നര മണിക്കൂറിന് ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

പിണറായിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ.എൻ. ബാലഗോപാലും ജോൺ ബ്രിട്ടാസും പൊലീസ് നടപടിക്കെതിരെ പ്രതിഷേധിച്ചെങ്കിലും അവഗണന തുടർന്നുവെന്നാണ് നേതാക്കളുടെ ആരോപണം. പിണറായിയുടെ ഭക്ഷണവും മരുന്നും മുടങ്ങിയതായി ഒപ്പമുണ്ടായിരുന്ന നേതാക്കൾ ലൈവ് വീഡിയോയിലൂടെ അറിയിച്ചു. പ്രായമായ നേതാവിനോട് മോശമായ രീതിയിലാണ് പൊലീസ് പെരുമാറിയതെന്നും അവർ ആരോപിച്ചു.

കേരളത്തിൽ നിന്നുള്ള കൂടുതൽ നേതാക്കളും കസ്റ്റഡിയിൽ

നേരത്തെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ തുടങ്ങിയ നേതാക്കളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേരള ഹൗസിൽ നിന്ന് മാർച്ച് നടത്താൻ ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണൻ, സിഐടിയു നേതാക്കൾ, എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് മാറ്റി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ചുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസ് നടപടിക്കെതിരെ സിപിഎം നേതാക്കൾ വിമർശനം ഉന്നയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix