Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നെടുമ്പാശ്ശേരി വാഹനാപകടം; കാർ ഡ്രൈവർക്കെതിരെ നരഹത്യാക്കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന സുഹൈൽ സജീവിനെതിരെ നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. അപകടസമയത്ത് സുഹൈൽ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് പൊലീസ് പരിശോധിക്കും. ഇതിനായി രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ലഹരി ഉപയോഗിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പൊലീസ് അറിയിച്ചു.

കാർ അമിതവേഗത്തിലായിരുന്നുവെന്നും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കിൾ ഇൻസ്‌പെക്ടർ അരുൺ ബി.കെ. പറഞ്ഞു. സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. മിനി കൂപ്പർ സ്കൂട്ടറിൽ ഇടിച്ചതിനെത്തുടർന്ന് യാത്രക്കാരായ രണ്ട് യുവതികളും ഒരു യുവാവും മരിച്ചു. വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (22), സൗത്ത് കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്.

അപകടത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. രാജഗിരിയിൽ ബികോം വിദ്യാർഥിയാണ് സുഹൈൽ. അപകടത്തിൽപ്പെട്ട മിനി കൂപ്പർ കാർ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix