Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പനങ്ങാട്, നെട്ടൂർ ആരാധനാലയങ്ങളിൽ മോഷണം; മൂന്ന് പേർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പനങ്ങാട്, നെട്ടൂർ മേഖലകളിലെ ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. കഴിഞ്ഞ രണ്ടാഴ്ചയായി ക്ഷേത്രങ്ങളും പള്ളികളും കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ടാണ് പനങ്ങാട് പൊലീസ് നടപടി സ്വീകരിച്ചത്.

പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി സൈനുദ്ദീൻ അജ്മൽ (18), ഇടക്കൊച്ചി സ്വദേശി മുഹമ്മദ് ആർസം (18), പള്ളുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ 17കാരൻ എന്നിവരാണ് പിടിയിലായത്.

മാടവന സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് മോഷണപരമ്പര ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ചായിരുന്നു മോഷണം നടത്തിയിരുന്നത്. നെട്ടൂർ തണ്ടശ്ശേരി കോളനിയിലെ ശ്രീദേവി-സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭണ്ഡാരവും സംഘം കുത്തിത്തുറന്നിരുന്നു.

രാത്രി പട്രോളിങ്ങിനിടെ നെട്ടൂർ പാലത്തിന് സമീപത്തുനിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പനങ്ങാട് എസ്എച്ച്ഒ മിഥുൻ മോഹന്റെ നേതൃത്വത്തിൽ രാജേഷ് പി.എസ്., സൈജു ദേവസ്യ, എം. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “പനങ്ങാട്, നെട്ടൂർ ആരാധനാലയങ്ങളിൽ മോഷണം; മൂന്ന് പേർ പിടിയിൽ”

  1. I’ve tried a few sites this month but this one is definitely the smoothest. Fast payouts and the interface is super easy to navigate. Highly recommend pkbet2888 for anyone looking for a reliable spot.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix