Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്നും സമരം തുടരും; പൊലീസ് കാവലില്‍ ഡല്‍ഹി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും പ്രതിഷേധം ശക്തമാക്കാൻ സിജെപി. രാവിലെ പത്ത് മണിക്ക് പ്രവർത്തകരോട് ജന്തർ മന്തറിൽ എത്താൻ വക്താവ് അജിങ്ക്യ ഷിൻഡെ ആഹ്വാനം ചെയ്തു. ഇടതുപാർട്ടികളും പ്രതിഷേധം കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എസ്‌എഫ്‌ഐ, ഐസ തുടങ്ങിയ വിദ്യാർഥി സംഘടനകളും ഇന്ന് തെരുവിലിറങ്ങും.

ഡൽഹി പൊലീസിന്റെ നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ അപ്രതീക്ഷിത സമരമുറകൾ സ്വീകരിക്കുമെന്ന് ഐസ നേതാവ് നേഹ ബോറ മുന്നറിയിപ്പ് നൽകി. സിപിഐഎമ്മും പ്രതിഷേധങ്ങളിൽ പങ്കെടുക്കും.

പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഡൽഹിയിൽ ഇന്നും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ അടച്ചിട്ടിരുന്ന മെട്രോ സ്റ്റേഷനുകൾ തുറന്നിട്ടുണ്ട്. ഇന്റർനെറ്റ് സേവനങ്ങളും പുനഃസ്ഥാപിച്ചു. എന്നാൽ നഗരത്തിൽ ഇന്നും ഗതാഗത നിയന്ത്രണങ്ങൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, ഇന്നലെ കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

നേതാക്കളെ പൊലീസ് തടങ്കലിൽ വെച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഡൽഹിയിൽ ഏർപ്പെടുത്തിയ കടുത്ത പൊലീസ് നിയന്ത്രണങ്ങളും തടങ്കൽ നടപടികളും ചോദ്യം ചെയ്തുള്ള കോടതിയലക്ഷ്യ ഹർജികളും സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും.

ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഏകദേശം എട്ട് മണിക്കൂറിന് ശേഷമാണ് ഇവരെ വിട്ടയച്ചത്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ഡൽഹിയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. സഖ്യത്തിലെ എംപിമാരോട് നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് ഡൽഹിയിൽ എത്താൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നിർദേശം നൽകിയിട്ടുണ്ട്.

എത്ര പൊലീസിനെ വിന്യസിച്ചാലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. യുവാക്കൾക്കെതിരായ പൊലീസ് നടപടിയെയും ഇന്ത്യ സഖ്യം വിമർശിച്ചു.

ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുത്ത് മടങ്ങിയെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നൽകാൻ സിപിഐഎം ഒരുങ്ങുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് ആറിന് വിമാനത്താവളത്തിലാണ് സ്വീകരണം. പ്രതിഷേധത്തിൽ പങ്കെടുത്ത മറ്റ് നേതാക്കൾക്കും സ്വീകരണം നൽകും.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധവും പൊലീസ് നടപടികളുമായി ബന്ധപ്പെട്ട നിയമപോരാട്ടവും തുടരുന്നതിനിടെ, ഇന്നത്തെ സുപ്രീംകോടതി നടപടികളും ഡൽഹിയിലെ പ്രതിഷേധങ്ങളും രാഷ്ട്രീയ രംഗത്ത് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix