ഇൻഡോർ: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്നാം ടി20യിലും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടി വെസ്റ്റ് ഇൻഡീസ് ഇത്തവണയും ആദ്യം ബൗളിങ് എടുത്തു. ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റമുണ്ട്. ശിവം ദുബെയ്ക്ക് പകരം നിതീഷ് കുമാര്‍ റെഡ്ഡിയും കുല്‍ദീപ് യാദവിന് പകരം പ്രിന്‍സ് യാദവും ഇലവനിലെത്തി.
പരമ്പര 1-1ന് സമനിലയിൽ ആയതോടെ ആത്മവിശ്വാസം വീണ്ടെടുക്കുക ലക്ഷ്യമിട്ടാണ് ശ്രേയസ് അയ്യരും സംഘവും ഇറങ്ങുന്നത്. പോരാട്ടം സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലും ജിയോ ഹോട്ട്സ്റ്റാറിലും തത്സമയം കാണാം. ഇന്നത്തെ മത്സരം ജയിച്ച് പരമ്പരയില്‍ 2-1 ന് മുന്നിലെത്താനാണ് ടീം ഇന്ത്യ ശ്രമിക്കുക.
രണ്ടാം മത്സരത്തില്‍ ഇരു ടീമിലെയും ബൗളര്‍മാര്‍ അടിവാങ്ങിയിരുന്നു. ഇരു ടീമും കൂടി 501 റണ്‍സാണ് അടിച്ചെടുത്തത്. ഇരു ടീമിലേയും ബാറ്റർമാർ ഫോമിലാണ്. സഞ്ജു സാംസണ് അടക്കം മുന്‍നിര ബാറ്റര്‍മാര്‍ മികച്ച ഫോമിലാണ് എന്നത് ഇന്ത്യക്ക് കരുത്താണ്.


