Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വഖഫ് ബോർഡ് പിരിച്ചുവിടരുത്; ഒഴിവുകൾ നികത്തണമെന്ന് ചെയർമാൻ കെ.എസ്. ഹംസ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: വഖഫ് ബോർഡിലെ അമുസ്‌ലിം പ്രതിനിധികളുടേത് ഉൾപ്പെടെയുള്ള ഒഴിവുകൾ നികത്തണമെന്ന് ആവശ്യപ്പെട്ട് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ. വഖഫ് ബോർഡ് പിരിച്ചുവിടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഒഴിവുകൾ നികത്താതെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കാനാണ് സർക്കാർ നീക്കമെന്നും ഹർജിയിൽ ആരോപിക്കുന്നു.

വഖഫ് ബോർഡിൽ രണ്ട് അമുസ്‌ലിം പ്രതിനിധികളുടെയും ഒരു എംഎൽഎ പ്രതിനിധിയുടെയും ഒഴിവുകളാണ് നിലവിലുള്ളത്. എൽഡിഎഫ് സർക്കാരിന്റെ തീരുമാനപ്രകാരമാണ് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാതെ ഒഴിവുകൾ നിലനിർത്തിയിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിന് വിരുദ്ധമായ നിലപാടാണ് ചെയർമാൻ കെ.എസ്. ഹംസ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

വഖഫ് ബോർഡ് പൂർണമായി പിരിച്ചുവിട്ട് പുതിയ ബോർഡ് രൂപീകരിക്കാൻ സർക്കാർ നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. നിലവിലെ ബോർഡിലെ അംഗങ്ങളുടെ യോഗ്യതയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനാണ് ഈ നീക്കമെന്നായിരുന്നു റിപ്പോർട്ടുകൾ. ഉമർ ഫൈസി മുക്കം ഉൾപ്പെടെ നാല് അംഗങ്ങളുടെ യോഗ്യതയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇടപെടാൻ ഹൈക്കോടതി നേരത്തേ അനുമതി നൽകിയിരുന്നു.

നിലവിലെ ബോർഡിലെ തർക്കങ്ങൾ കാരണം നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ സർക്കാരിന് പ്രതിസന്ധികളുണ്ടെന്നാണ് വിലയിരുത്തൽ. സർക്കാർ നിലപാടുകളെ പരസ്യമായി എതിർത്ത് കെ.എസ്. ഹംസ വിവാദങ്ങളിൽപ്പെടുന്നത് ബോർഡിന്റെയും വകുപ്പിന്റെയും സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നതായും വിലയിരുത്തപ്പെടുന്നു. മലബാർ മേഖലയിൽ അമുസ്‌ലിംകളെ നിയമിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങളും രാഷ്ട്രീയ വിവാദങ്ങളും ഒഴിവാക്കാൻ പുതിയ ഭരണസമിതി രൂപീകരിക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.

അതേസമയം, വഖഫ് ബോർഡ് പിരിച്ചുവിടാൻ നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ടെന്നും ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും കേസുകൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. മറ്റ് തീരുമാനങ്ങളൊന്നും നിലവിൽ കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix