Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പിഎയ്ക്ക് പിന്നാലെ ഡ്രൈവറും; രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രമ്യാ ഹരിദാസിന്റെ പേഴ്‌സണൽ സ്റ്റാഫിൽ കൂട്ടരാജി. പേഴ്‌സണൽ അസിസ്റ്റന്റ് വിമൽ രാജിവെച്ചതിന് പിന്നാലെ ഡ്രൈവർ കുഞ്ഞുമുഹമ്മദും രാജിക്കത്ത് കൈമാറി. എംഎൽഎയുമായുള്ള ഭിന്നതയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. മൂന്ന് അംഗങ്ങളായിരുന്നു രമ്യാ ഹരിദാസിന്റെ പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നത്. ഇതിൽ രണ്ടുപേരാണ് ഇതിനകം രാജിവെച്ചത്.

തദ്ദേശ സ്വയംഭരണ വകുപ്പിൽ ജോലി ചെയ്തിരുന്ന വിമൽ ഡെപ്യൂട്ടേഷൻ വഴിയാണ് രമ്യാ ഹരിദാസിന്റെ പേഴ്‌സണൽ അസിസ്റ്റന്റായി എത്തിയത്. കോൺഗ്രസ് അനുകൂല സർവീസ് സംഘടനയുടെ നേതാവ് കൂടിയാണ് വിമൽ. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമൽ രാജിവെച്ചത്. എന്നാൽ, ജോലിഭാരത്തെ തുടർന്നാണ് പി.എ രാജിവെച്ചതെന്നായിരുന്നു രമ്യാ ഹരിദാസിന്റെ വിശദീകരണം.

പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ തുടർച്ചയായ രാജി കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടേക്കും. സംഭവത്തിൽ നേതൃത്വം വിശദീകരണം തേടുമോയെന്നതും ശ്രദ്ധേയമാണ്.

ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ വാക്കുതർക്കത്തിനും കയ്യാങ്കളി വിവാദത്തിനും പിന്നാലെയാണ് പേഴ്‌സണൽ സ്റ്റാഫിലെ കൂട്ടരാജി. സെപ്റ്റംബർ നാലിനായിരുന്നു സംഭവം.

വിവാദത്തിൽ രമ്യാ ഹരിദാസിന് വീഴ്ച സംഭവിച്ചതായി അന്വേഷണ സമിതി വിലയിരുത്തിയിരുന്നു. വിഷയത്തിൽ പക്വതയോടെ ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. തനിക്കെതിരെ അപവാദ പ്രചാരണം ഉണ്ടായപ്പോൾ കെപിസിസിക്ക് പരാതി നൽകുന്നതിന് പകരം അനാവശ്യമായി വിവാദം സൃഷ്ടിച്ചെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനു പിന്നാലെ പാർട്ടി അധ്യക്ഷൻ രമ്യാ ഹരിദാസിന് താക്കീത് നൽകിയിരുന്നു. വിവാദങ്ങൾക്കു പിന്നാലെ പേഴ്‌സണൽ സ്റ്റാഫിലെ രണ്ട് പേർ രാജിവെച്ചത് പാർട്ടിക്കുള്ളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചേക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix