തിരുവനന്തപുരം: കോവളത്ത് വീട്ടിൽ കുഴഞ്ഞുവീണ 47കാരനും സഹായിക്കാനെത്തിയ അയൽവാസിയും മരിച്ചു. വണ്ടിത്തടം കുരിശടിക്ക് സമീപം താമസിക്കുന്ന സുരേഷാണ് വീട്ടിൽ കുഴഞ്ഞുവീണത്. ഇയാളെ സഹായിക്കാനെത്തിയ അയൽവാസി അജി (52) പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ശുചിമുറിയിൽ കുഴഞ്ഞുവീണ സുരേഷിനെ ആശുപത്രിയിലെത്തിക്കുന്നതിനായി ആംബുലൻസിൽ കയറ്റാൻ എത്തിയതായിരുന്നു അജി. വീടും പ്രധാന റോഡും തമ്മിൽ ഏകദേശം 100 മീറ്റർ ദൂരമുണ്ടായിരുന്നു. നാട്ടുകാരും അജിയും ചേർന്ന് സുരേഷിനെ ആംബുലൻസിൽ കയറ്റിയതിന് പിന്നാലെയാണ് അജിയും കുഴഞ്ഞുവീണത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





Honestly, the bonuses here are way better than what I usually find. It took me a few minutes to get used to the layout, but now I love it. Great vibes at brmgbetcc.