Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ രണ്ട് നേരമായി നടത്താനുള്ള തീരുമാനം പിൻവലിക്കണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മാറ്റിവച്ച ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ശനിയാഴ്ച രണ്ട് സമയങ്ങളിലായി നടത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (എച്ച്.എസ്.എസ്.ടി.എ). തീരുമാനം തികച്ചും വിദ്യാർഥിവിരുദ്ധമാണെന്നും പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയെ ലാഘവത്തോടെ കാണുന്ന നടപടി പ്രതിഷേധാർഹമാണെന്നും സംഘടന വ്യക്തമാക്കി.

ഒരേ വിദ്യാർഥികൾക്ക് തന്നെ രണ്ട് സമയങ്ങളിലായി പരീക്ഷ എഴുതേണ്ടിവരുന്നത് വിദ്യാർഥിവിരുദ്ധമാണ്. ഇത് പരീക്ഷയുടെ ഗൗരവം ഇല്ലാതാക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി. ഓരോ തവണയും പരീക്ഷകൾ മാറ്റിവയ്ക്കുന്ന രീതി വിദ്യാർഥികൾക്ക് വലിയ മാനസിക പ്രയാസമുണ്ടാക്കുന്നുണ്ട്.

പരീക്ഷകളെ പ്രഹസനമാക്കുകയും വിദ്യാർഥികളെ മാനസികമായി തളർത്തുകയും ചെയ്യുന്ന തരത്തിൽ പൊടുന്നനെ തീരുമാനങ്ങളെടുക്കുന്ന രീതി വിദ്യാഭ്യാസ വകുപ്പിന്റെ പരീക്ഷാ വിഭാഗം അവസാനിപ്പിക്കണമെന്നും എച്ച്.എസ്.എസ്.ടി.എ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix