Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്റർനെറ്റ് കുട്ടികളുടെയും മൗലികാവകാശം; നിർണായക വിധിയുമായി സുപ്രീംകോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിന് പൂർണ നിരോധനം ഏർപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി. പ്രായത്തിന്റെ പേരിൽ ഇന്റർനെറ്റ് ലഭ്യത നിഷേധിക്കുന്നതിന് പകരം കുട്ടികളെ ദോഷകരമായ ഓൺലൈൻ ഉള്ളടക്കത്തിൽനിന്ന് സംരക്ഷിക്കുകയാണ് വേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. പ്രായപരിധി ഉറപ്പാക്കുന്നതിന്റെ പേരിൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് സ്വകാര്യതാ ലംഘനത്തിന് ഇടയാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

2024ലെ കേന്ദ്രസർക്കാർ മാർഗനിർദേശങ്ങളെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണങ്ങൾ.

ഇന്റർനെറ്റ് പൂർണമായി നിരോധിക്കുന്നത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. നിയമപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ കുട്ടികൾ സുരക്ഷാ സംവിധാനങ്ങൾ കുറഞ്ഞ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറാൻ സാധ്യതയുണ്ട്. ഇത് കൂടുതൽ അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം. ഇന്റർനെറ്റ് ഉപയോഗിച്ചതിന്റെ പേരിൽ മാതാപിതാക്കളുടെ ശിക്ഷ ഭയന്ന് കുട്ടികൾ ഓൺലൈൻ ചൂഷണങ്ങൾ പുറത്തുപറയാതിരിക്കാനും സാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യം പോക്സോ നിയമത്തിന്റെ ലക്ഷ്യത്തെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്നും നിരീക്ഷിച്ചു.

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ ഇന്റർനെറ്റ് നിരോധിക്കുന്നതിന് പകരം മാതാപിതാക്കളുടെ മേൽനോട്ടവും ഫലപ്രദമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്നാണ് കോടതി മുന്നോട്ടുവെക്കുന്ന നിർദേശം. കുട്ടികൾക്കായി പ്രത്യേക ചൈൽഡ് മോഡ് സംവിധാനം ഏർപ്പെടുത്തുന്നതും പരിഗണിക്കാം.

കുട്ടികളുടെ അക്കൗണ്ടുകൾ സ്വകാര്യമായി സൂക്ഷിക്കുക, മുതിർന്നവരിൽനിന്നുള്ള സന്ദേശങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, കുട്ടികളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ നിയന്ത്രിക്കുക തുടങ്ങിയ നടപടികൾ ഇതിന്റെ ഭാഗമായി നടപ്പാക്കാം. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനും ഫലപ്രദമായ സംവിധാനങ്ങൾ വേണമെന്ന് കോടതി വ്യക്തമാക്കി.

കുട്ടികളെ ഇന്റർനെറ്റിൽനിന്ന് അകറ്റിനിർത്തുകയല്ല, മറിച്ച് സുരക്ഷിതമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ സാഹചര്യമൊരുക്കുകയാണ് വേണ്ടതെന്ന സന്ദേശമാണ് കോടതിയുടെ നിരീക്ഷണങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix